മോദിക്കായി എംഎൽഎ സ്ഥാനം രാജിവച്ച ഗവർണർ
Wednesday, May 16, 2018 1:23 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ക​​ർ​​ണാ​​ട​​ക​​യി​​ൽ ആ​​രു സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട ഗ​​വ​​ർ​​ണ​​ർ വാ​​ജു​​ഭാ​​യ് വാ​​ല ഒ​​രി​​ക്ക​​ൽ ന​​രേ​​ന്ദ്ര മോ​​ദി​​ക്കു​​വേ​​ണ്ടി മ​​ത്സ​​രി​​ക്കാ​​നാ​​യി എം​​എ​​ൽ​​എ​​സ്ഥാ​​നം രാ​​ജി​​വ​​ച്ച​​യാ​​ളാ​​ണ്.

2001ൽ ​​ന​​രേ​​ന്ദ്ര മോ​​ദി ആ​​ദ്യ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു വാ​​ല സീ​​റ്റൊ​​ഴി​​ഞ്ഞു​​കൊ​​ടു​​ത്ത​​ത്. സു​​ര​​ക്ഷി​​ത സീ​​റ്റെ​​ന്ന നി​​ല​​യി​​ൽ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ പാ​​ൽ​​ഡി​​യി​​ൽ മ​​ത്സ​​രി​​ക്കാ​​നാ​​യി​​രു​​ന്നു മോ​​ദി ആ​​ഗ്ര​​ഹി​​ച്ച​​ത്. എ​​ന്നാ​​ൽ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ ഹ​​രേ​​ൻ പാ​​ണ്ഡ്യ സീ​​റ്റൊ​​ഴി​​യാ​​ൻ വി​​സ​​മ്മ​​തി​​ച്ചു. രാ​​ജ്കോ​​ട്ട്(​​വെ​​സ്റ്റ്) എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്ന വാ​​ല ഒ​​രു മ​​ടി​​യും കൂ​​ടാ​​തെ മോ​​ദി​​ക്കാ​​യി എം​​എ​​ൽ​​എ​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു.


അ​​ന്നു​​മു​​ത​​ൽ വാ​​ജു​​ഭാ​​യ് വാ​​ല മോ​​ദി​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​ണ്. ഗു​​ജ​​റാ​​ത്ത് ധ​​ന​​കാ​​ര്യ​​മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ 18 ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച വാ​​ജു​​ഭാ​​യ് വാ​​ല 2002 മു​​ത​​ൽ 2012 വ​​രെ മോ​​ദി മ​​ന്ത്രി​​സ​​ഭ​​യി​​ൽ ര​​ണ്ടാ​​മ​​നാ​​യി​​രു​​ന്നു. കേ​​ശു​​ഭാ​​യ് പ​​ട്ടേ​​ൽ മ​​ന്ത്രി​​സ​​ഭ​​യി​​ലും വാ​​ജു​​ഭാ​​യി ആ​​യി​​രു​​ന്നു ര​​ണ്ടാ​​മ​​ൻ.
2012ൽ ​​ഗു​​ജ​​റാ​​ത്ത് സ്പീ​​ക്ക​​റാ​​യി. 2014ൽ ​​ന​​രേ​​ന്ദ്ര മോ​​ദി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്കു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ വാ​​ജു​​ഭാ​​യ് വാ​​ല​​യു​​മു​​ണ്ടാ​​യി​​രു​​ന്നു.
എ​​ന്നാ​​ൽ ന​​റു​​ക്കു വീ​​ണ​​ത് ആ​​ന​​ന്ദി​​ബെ​​ൻ പ​​ട്ടേ​​ലി​​നാ​​യി​​രു​​ന്നു.