സിദ്ധരാമയ്യ രാജിവച്ചു
സിദ്ധരാമയ്യ രാജിവച്ചു
Wednesday, May 16, 2018 1:23 AM IST
ബം​​​ഗ​​​ളൂ​​​രു: കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഗ​​​വ​​​ർ​​​ണ​​​ർ വാ​​​ജു​​​ഭാ​​​യ് വാ​​​ല​​​യെ ക​​​ണ്ട് സി​​​ദ്ധ​​​രാ​​​മ​​​യ്യ രാ​​​ജി​​​ക്ക​​​ത്ത് കൈ​​​മാ​​​റി.


സഹോദരന്മാരുടെ പോരിൽ കുമാറിനു വിജയം


മു​​ൻ മു​​ഖ്യ​​മ​​ന്ത്രി എ​​സ്. ബം​​ഗാ​​ര​​പ്പ​​യു​​ടെ മ​​ക്ക​​ളാ​​യ കു​​മാ​​ർ ബം​​ഗാ​​ര​​പ്പ​​യും മ​​ധു ബം​​ഗാ​​ര​​പ്പ​​യും ഏ​​റ്റു​​മു​​ട്ടി​​യ സൊ​​റാ​​ബി​​ൽ ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ച്ച കു​​മാ​​റി​​നു വി​​ജ​​യം. 13286 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണു കു​​മാ​​ർ, ജെ​​ഡി-​​എ​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച മ​​ധു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ​​ത​​വ​​ണ​​യും സൊ​​റാ​​ബി​​ൽ കു​​മാ​​റി​​നാ​​യി​​രു​​ന്നു വി​​ജ​​യം.


അക്കൗണ്ട് തുറന്ന് ബിഎസ്പി


ബം​​ഗ​​ളൂ​​രു: ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും സ്വാ​​ധീ​​ന​​മു​​ള്ള ബി​​എ​​സ്പി ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​ക്കൗ​​ണ്ട് തു​​റ​​ന്നു. ബി​​എ​​സ്പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ എ​​ൻ. മ​​ഹേ​​ഷ് കൊ​​ല്ലെ​​ഗ​​ല മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു 19,454 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ച്ചു. ജെ​​ഡി-​​എ​​സു​​മാ​​യി സ​​ഖ്യ​​ത്തി​​ലാ​​യി​​രു​​ന്ന ബി​​എ​​സ്പി 21 സീ​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രി​​ച്ച​​ത്.



കുമാരസ്വാമിക്കു രണ്ടിടത്തും വിജയം


രാ​​മ​​ന​​ഗ​​ര, ച​​ന്ന​​പ​​ട്ട​​ണ സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ച്ച ജെ​​ഡി-​​എ​​സ് നേ​​താ​​വ് എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി​​ക്ക് ര​​ണ്ടി​​ട​​ത്തും മി​​ക​​ച്ച വി​​ജ​​യം. രാ​​മ​​ന​​ഗ​​ര​​യി​​ൽ 22, 636 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണു കു​​മാ​​ര​​സ്വാ​​മി കോ​​ൺ​​ഗ്ര​​സി​​ലെ ഇ​​ഖ്ബാ​​ൽ ഹു​​സൈ​​നെ തോ​​ൽ​​പ്പി​​ച്ച​​ത്. ഇ​​വി​​ടെ ബി​​ജെ​​പി​​ക്ക് 4871 വോ​​ട്ട് മാ​​ത്ര​​മാ​​ണു ല​​ഭി​​ച്ച​​ത്. ച​​ന്ന​​പ​​ട്ട​​ണ​​യി​​ൽ 21530 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ കു​​മാ​​ര​​സ്വാ​​മി വി​​ജ​​യി​​ച്ചു. ഇ​​വി​​ടെ ബി​​ജെ​​പി ര​​ണ്ടാ​​മ​​തും കോ​​ൺ​​ഗ്ര​​സ് മൂ​​ന്നാ​​മ​​തു​​മാ​​യി.


സിപിഎമ്മിന് 0.2 ശതമാനം വോട്ട്, ഒരിടത്ത് രണ്ടാംസ്ഥാനത്ത്

ക​ർ​ണാ​ട​ക​യി​ൽ 26 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സി​പി​എം നേ​ടി​യ​ത് 0.2 ശ​ത​മാ​നം വോ​ട്ട്. ചി​ക്ക​ബ​ല്ലാ​പു​ര​യി​ലെ ബാ​ഗേ​പ്പ​ള്ളി സീ​റ്റി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​ണു സി​പി​എ​മ്മി​ന്‍റെ ശ്ര​ദ്ധേ​യ പ്ര​ക​ട​നം.

ബാ​ഗേ​പ്പ​ള്ളി​യി​ൽ സി​പി​എ​മ്മി​ലെ ജി.​വി. ശ്രീ​രാ​മ റെ​ഡ്ഡി​യാ​ണു ര​ണ്ടാ​മ​തെ​ത്തി​യ​ത്. ഇ​വി​ടെ കോ​ൺ​ഗ്ര​സാ​ണു വി​ജ​യി​ച്ച​ത്. 1994, 2004 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബാ​ഗേ​പ്പ​ള്ളി​യി​ൽ സി​പി​എം ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച​യാ​ളാ​ണു ശ്രീ​രാ​മ റെ​ഡ്ഡി. 26 മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് സി​പി​എം നേ​ടി​യ​ത് 81,191 വോ​ട്ടാ​ണ്. ഇ​തി​ൽ് 51,697 ല​ഭി​ച്ച​ത് ബാ​ഗേ​പ്പ​ള്ളി​യി​ൽ​നി​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.