ആന്ധ്രയിൽ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 12 ആയി
Thursday, May 17, 2018 12:41 AM IST
അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യി​​​ൽ മ​​​ന്തു​​​രു​​​വി​​​ൽ ഗോ​​​ദാ​​​വ​​​രി ന​​​ദി​​​യി​​​ൽ ബോ​​​ട്ട് മു​​​ങ്ങി മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 12 ആ​​​യി. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കാ​​​ണാ​​​താ​​​യ പ​​​ത്തു​​​പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 10 ല​​​ക്ഷം രൂ​​​പ​​​വീ​​​തം സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടു​​​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ദേ​​​വി​​​പ​​​ട്ട​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു രാ​​​ജ​​​മ​​​ഹേ​​​ന്ദ്ര​​​വാ​​​ര​​​ത്തി​​​ലേ​​​ക്കു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ബോ​​​ട്ടി​​​ൽ നാ​​​ൽ​​പ്പ​​തു പേ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​വി​​​വ​​​രം അ​​​റി​​​യി​​​ക്കാ​​​ൻ ബോ​​​ട്ടി​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.