ലാലു പ്രസാദ് യാദവിനു ജാമ്യം
ലാലു പ്രസാദ്  യാദവിനു ജാമ്യം
Thursday, May 17, 2018 12:41 AM IST
പാ​​​ട്ന: കാ​​​ലി​​​ത്തീ​​​റ്റ കും​​​ഭ​​​കോ​​​ണ​​​ക്കേ​​​സി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നു ജാ​​​മ്യം. കാ​​​ലി​​​ത്തീ​​​റ്റ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മൂ​​​ന്നു കേ​​​സു​​​ക​​​ളി​​​ൽ ജാ​​​ർ​​​ഖ​​​ണ്ഡ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മൂ​​​ന്നു കേ​​​സു​​​ക​​​ളി​​​ലും അ​​​ര​​​ല​​​ക്ഷം രൂ​​​പ​​​വീ​​​തം ബോ​​​ണ്ട് കെ​​​ട്ടി​​​വ​​​ച്ച​​​തി​​​നാ​​​ലാ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നു ലാ​​​ലു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​ഭാ​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ജാ​​​മ്യ​​​ത്തി​​​ൽ ​​​വി​​​ട്ട​​​യ​​​യ്ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഹൊ​​​ത്‌​​​വാ​​​റി​​​ലെ ബി​​​ർ​​​സാ മു​​​ണ്ട ജ​​​യി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ കൈ​​​പ്പ​​​റ്റി.


ലാ​​​ലു മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ ചാ​​​യ്ബാ​​​സ ട്ര​​​ഷ​​​റി​​​യി​​​ൽ​​​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി 37.62 കോ​​​ടി രൂ​​​പ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​ന് ജ​​​നു​​​വ​​​രി 24നാ​​​ണ് സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.