ലാവ്‌ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു
Thursday, May 17, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി വ​ച്ചു. അ​ടി​യ​ന്ത​ര​മാ​യി കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ട എ​ന്തു സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നാ​ണ് കോ​ട​തി ഇ​ന്ന​ലെ​യും ചോ​ദി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട മു​ൻ ക​ഐ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​ഫ്രാ​ൻ​സി​സും കെ.​മോ​ഹ​ന​ച​ന്ദ്ര​നും ന​ൽ​കി​യ ഹ​ർ​ജി​യും സു​പ്രീം​കോ​ട​തി​യി​ലു​ണ്ട്.


കേ​സി​ൽ ക​ക്ഷി ചേ​രാ​നാ​യി ക്രൈം ​ന​ന്ദ​കു​മാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​ക്കാ​ര്യം പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.