വിരമിക്കുന്ന ദിവസം ജസ്റ്റീസ് ചെലമേശ്വർ ചീഫ് ജസ്റ്റീസിനൊപ്പം വാദം കേൾക്കും
വിരമിക്കുന്ന ദിവസം ജസ്റ്റീസ് ചെലമേശ്വർ  ചീഫ് ജസ്റ്റീസിനൊപ്പം  വാദം കേൾക്കും
Thursday, May 17, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി:വി​ര​മി​ക്കു​ന്ന ദി​വ​സം സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​ർ ചീ​ഫ് ജ​സ്റ്റീ​സി​നോ​ടൊ​പ്പം അ​ദ്ദേ​ഹം അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലി​രി​ക്കും. ഈ ​മാ​സം 22നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​രി​ൽ ര​ണ്ടാ​മ​നാ​യ ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ വി​ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി വേ​ന​ല​വ​ധി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന പ്രവൃ​ത്തിദി​വ​സം നാളെ യാണ്.

സു​പ്രീംകോ​ട​തി​യി​ലെ വി​ര​മി​ക്കു​ന്ന ജ​ഡ്ജി​മാ​ർ അ​വ​സാ​ന പ്ര​വൃത്തി ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലി​രി​ക്കു​ന്ന കീഴ്‌വഴ ക്കമുണ്ട്. സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​തി​വ​നു​സ​രി​ച്ചു ന​ട​ത്താ​റു​ള്ള യാ​ത്രയ​യ​പ്പു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തോ​ടൊ​പ്പം ത​ന്നെ വി​ര​മി​ക്കു​ന്ന ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന പ​തി​വും അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.


സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പ​ര​സ്യ​മാ​യി നാ​ലു മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​ത് ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​റി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​ന്‍റെ നി​യ​മ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.