റംസാൻ: ജമ്മു-കാഷ്മീരിൽ സൈനിക നടപടികൾ നിർത്തിവച്ചു
റംസാൻ:  ജമ്മു-കാഷ്മീരിൽ സൈനിക നടപടികൾ നിർത്തിവച്ചു
Thursday, May 17, 2018 1:00 AM IST
ന്യൂ​ഡ​ൽ​ഹി: റം​സാ​ൻ പ്ര​മാ​ണി​ച്ച് ഇ​ന്നു മു​ത​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്ക്കുമെന്നു കേന്ദ്രആ​ഭ്യ​ന്ത​ര​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​തി​നി​ടെ സൈ​നി​ക​ർ​ക്കു നേരെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ തി​രി​ച്ച​ടി​ക്കും.

റം​സാ​ൻ മാ​സ​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നു മെ​ഹ​ബൂ​ബ പ്ര​തി​ക​രി​ച്ചു.


എ​ന്നാ​ൽ, റം​സാ​ൻ വ്രതാ​നു​ഷ്ഠാ​ന​ത്തി​നു ഭം​ഗം വ​രു​ത്താ​ത്ത രീ​തി​യി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​യി​രി​ക്ക​ണം എ​ല്ലാ സൈ​നി​ക ന​ട​പ​ടി​ക​ളു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.