ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ 85 ശ​ത​മാ​ന​ത്തി​ല​ധി​കം സീ​റ്റ് നേ​ടി
ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ  85 ശ​ത​മാ​ന​ത്തി​ല​ധി​കം സീ​റ്റ് നേ​ടി
Saturday, May 19, 2018 12:36 AM IST
കോ​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് സ​​​ന്പൂ​​​ർ​​​ണാ​​​ധി​​​പ​​​ത്യം. 85 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം സീ​​​റ്റു​​​ക​​​ൾ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന 622 ജി​​​ല്ലാ പ​​​രി​​​ഷ​​​ത് സീ​​​റ്റു​​​ക​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് 544 സീ​​​റ്റാ​​​ണു നേ​​​ടി​​​യ​​​ത്. 37 സീ​​​റ്റു​​​ക​​​ളി​​​ൽ ലീ​​​ഡ് ചെ​​​യ്യു​​​ന്നു. ബി​​​ജെ​​​പി 22 ജി​​​ല്ലാ പ​​​രി​​​ഷ​​​ത് സീ​​​റ്റു​​​ക​​​ൾ നേ​​​ടി. ര​​ണ്ടി​​​ടത്ത് ലീ​​​ഡ് ചെ​​​യ്യു​​​ന്നു. പു​​​രു​​​ളി​​​യ(​​ഒ​​ന്പ​​ത്), മാ​​​ൽ​​​ദ(​​​ആ​​​റ്), ഝാ​​​ഗ്രാം(​​​മൂ​​​ന്ന്), നാ​​​ദി​​​യ(​​​ര​​​ണ്ട്), നോ​​​ർ​​​ത്ത് ദി​​​നാ​​​ജ്പു​​​ർ(​​​ഒ​​​ന്ന്), ആ​​ലി​​പു​​ർ​​ദു​​വാ​​ർ(​​ഒ​​ന്ന്) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ബി​​​ജെ​​​പി നേ​​​ടി​​​യ ജി​​​ല്ലാ പ​​​രി​​​ഷ​​​ത് സീ​​​റ്റു​​​ക​​​ൾ. കോ​​​ൺ​​​ഗ്ര​​​സ് മാ​​​ൽ​​​ദ​​​യി​​​ൽ ര​​​ണ്ടു ജി​​​ല്ലാ പ​​​രി​​​ഷ​​​ത് സീ​​​റ്റ് നേ​​​ടി. മൂ​​ന്നി​​ട​​​ത്തു ലീ​​​ഡ് ചെ​​​യ്യു​​​ന്നു. സി​​​പി​​​എ​​​മ്മി​​​ന് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. ഒ​​രി​​ട​​ത്ത് മാ​​ത്രം ലീ​​ഡ് ചെ​​യ്യു​​ന്നു​​ണ്ട്.

ജ​​​ൽ​​​പാ​​​യ്ഗു​​​ഡി, സൗ​​​ത്ത് ദി​​​നാ​​​ജ്പു​​​ർ, മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദ്, സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ്, നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ്, ഹൂ​​​ഗ്ലി, ഈ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​ർ, വെ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​ർ, ഈ​​​സ്റ്റ് ബ​​​ർ​​​ദ്വാ​​​ൻ, വെ​​​സ്റ്റ് ബ​​​ർ​​​ദ്വാ​​​ൻ,ബ​​ൻ​​കു​​ര ജി​​​ല്ല​​​ക​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ ജി​​​ല്ലാ പ​​രി​​ഷ​​ത് സീ​​​റ്റു​​​ക​​​ളും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണ്. ബി​​ർ​​ഭു​​മി​​ലെ എ​​ല്ലാ സീ​​റ്റു​​ക​​ളും തൃ​​ണ​​മൂ​​ൽ എ​​തി​​രി​​ല്ലാ​​തെ വി​​ജ​​യി​​ച്ചു.


പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി സീ​​​റ്റു​​​ക​​​ളി​​​ൽ 4900 തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​ടി. 58ൽ ​​​ലീ​​​ഡ് ചെ​​​യ്യു​​​ന്നു. ബി​​​ജെ​​​പി 740 സീ​​​റ്റു​​​ക​​​ൾ നേ​​​ടി. 12ൽ ​​​ലീ​​​ഡ് ചെ​​​യ്യു​​​ന്നു. 108 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച സി​​​പി​​​എം ര​​​ണ്ടു സീ​​​റ്റി​​​ൽ ലീ​​​ഡ് ചെ​​​യ്യു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് 130 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. ഒ​​​രി​​​ട​​​ത്ത് ലീ​​​ഡ് ചെ​​​യ്യു​​​ന്നു.
ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു സീ​​​റ്റു​​​ക​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ ആ​​​ധി​​​പ​​​ത്യം തു​​​ട​​​ർ​​​ന്നു. 21,110 സീ​​​റ്റു​​​ക​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ വി​​​ജ​​​യി​​​ച്ചു. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ ബി​​​ജെ​​​പി 5747 സീ​​​റ്റ് നേ​​​ടി. സി​​​പി​​​എം 1477 സീ​​​റ്റു​​​ക​​​ൾ വി​​​ജ​​​യി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് 1062 സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്.

622 ജി​​​ല്ലാ പ​​​രി​​​ഷ​​​ത് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 6123 പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 31,802 ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 16,814 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി​​​ക​​​ളി​​​ലെ 3059 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 203 ജി​​​ല്ലാ പ​​​രി​​​ഷ​​​ത് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എ​​​തി​​​രി​​​ല്ലാ​​​തെ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.