പശുവിന്‍റെ പേരിൽ മധ്യപ്രദേശിൽ ഒരാളെ തല്ലിക്കൊന്നു
പശുവിന്‍റെ പേരിൽ മധ്യപ്രദേശിൽ ഒരാളെ തല്ലിക്കൊന്നു
Sunday, May 20, 2018 1:46 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശു​വി​ന്‍റെ പേ​രി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​രാ​ളെ കൂ​ടി ത​ല്ലി​ക്കൊ​ന്നു. കൂ​ടെ​യു​ള്ള മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ജി​ല്ല​യി​ലു​ള്ള ബ​ദേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആം​ഗ​ർ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് റി​യാ​സ് എ​ന്ന 45 വ​യ​സു​കാ​രെ ഗോ ​സം​ര​ക്ഷ​ക​ർ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​വ​ർ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷ​ക്കീ​ൽ (33) ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ഞ്ച് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി സ​ത്ന പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജേ​ഷ് ഹിം​ഗ​ൻ​ക​ർ അ​റി​യി​ച്ചു. റി​യാ​സും ഷ​ക്കീ​ലും അ​ട​ക്കം ചി​ല​ർ പ​ശു​ക്ക​ളെ മേ​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​വ​ഴി വ​ന്ന ര​ണ്ടു​പേ​രാ​ണ് ഇ​തു​ക​ണ്ട് കൂ​ടു​ത​ൽ ആ​ളു​ക​ളെ വി​ളി​ച്ചു​കൊ​ണ്ട് വ​ന്ന് അ​ക്ര​മി​ച്ച​ത്. കൂ​ടു​ത​ൽ പേ​രെ​ത്തി​യ​തോ​ടെ റി​യാ​സി​ന്‍റെ​യും ഷ​ക്കീ​ലി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷേ റി​യാ​സി​നെ​യും ഷ​ക്കീ​ലി​നെ​യും സം​ഘം അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും സം​ഘം ത​യാ​റാ​യി​ല്ല.


മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നു ക​രു​തി​യാ​ണ് ഗോ​സം​ര​ക്ഷ​ക​രെ​ന്നു അ​വ​കാ​ശ​പ്പെ​ട്ട സം​ഘം പോ​യ​തെ​ന്ന് ഡ്രൈ​വ​ർ ആ​യി ജോ​ലി നോ​ക്കി​യി​രു​ന്ന ഷ​ക്കീ​ൽ പി​ന്നീ​ട് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പു​ല​ർ​ച്ചെ പോ​ലീ​സ് എ​ത്തി​യാ​ണ് ഷ​ക്കീ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.