മതേതര സർക്കാരുണ്ടാക്കാൻ കയ്പുനീർ കുടിക്കേണ്ടി വന്നു: ഡി.കെ. ശിവകുമാർ
മതേതര സർക്കാരുണ്ടാക്കാൻ കയ്പുനീർ കുടിക്കേണ്ടി വന്നു: ഡി.കെ. ശിവകുമാർ
Tuesday, May 22, 2018 1:30 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ മ​​തേ​​ത​​ര സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ ക​​യ്പു​​നീ​​ർ കു​​ടി​​ക്കേ​​ണ്ടി വ​​ന്നു​​വെ​​ന്നു മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ഡി.​​കെ. ശി​​വ​​കു​​മാ​​ർ. ജെ​​ഡി-​​എ​​സു​​മാ​​യു​​ള്ള കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ മ​​തേ​​ത​​ര സ​​ർ​​ക്കാ​​ർ എ​​ന്ന ഒ​​റ്റ ല​​ക്ഷ്യ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള​​താ​​ണെ​​ന്നും അ​​തി​​നാ​​യി ഇ​​രു പാ​​ർ​​ട്ടി​​ക​​ളും വി​​ട്ടു​​വീ​​ഴ്ച​​യ്ക്കു ത​​യാ​​റാ​​വു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

1985 മു​​ത​​ൽ ഗൗ​​ഡ​​മാ​​രു​​മാ​​യി താ​​ൻ പോ​​രാ​​ട്ട​​ത്തി​​ലാ​​ണെ​​ന്നു ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞു. ദേ​​വ ഗൗ​​ഡ​​യോ​​ട് ഞാ​​ൻ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തോ​​റ്റു. മ​​ക​​നെ​​യും മ​​ക​​ളെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. നി​​ര​​വ​​ധി രാ​​ഷ്‌​​ട്രീ​​യ​​ക്ക​​ളി​​ക​​ൾ ന​​ട​​ന്നി​​ട്ടു​​ണ്ട്. ധാ​​രാ​​ളം കേ​​സു​​ക​​ൾ എ​​നി​​ക്ക് നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ട്ടു​​ണ്ട്, പ​​ക്ഷേ രാ​​ജ്യ​​ത്തി​​ന്‍റെ​​യും പാ​​ർ​​ട്ടി​​യു​​ടെ​​യും താ​​ത്പ​​ര്യ​​മാ​​ണു വ​​ലു​​ത്. ക​​ർ​​ണാ​​ട​​ക​​യി​​ൽ മ​​തേ​​ത​​ര സർ​​ക്കാ​​ർ എ​​ന്ന​​തു രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ തീ​​രു​​മാ​​ന​​മാ​​ണ്. അ​​ത് അ​​നു​​സ​​രി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ നി​​ല​​പാ​​ടെ​​ടു​​ത്തു.-​​ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞു.


കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി-​​എ​​സ് സ​​ഖ്യ​​ത്തി​​ൽ പൂ​​ർ​​ണ തൃ​​പ്ത​​നാ​​ണോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന് വ്യ​​ക്തി​​താ​​ത്പ​​ര്യ​​ങ്ങ​​ൾ​​ക്ക് ഇ​​വി​​ടെ സ്ഥാ​​ന​​മി​​ല്ലെ​​ന്നും പൊ​​തു​​വാ​​യ പ​​രി​​ഗ​​ണ​​ന​​യ്ക്കാ​​ണു മു​​ൻ​​ഗ​​ണ​​ന ന​​ല്കു​​ന്ന​​തെ​​ന്നും ശി​​വ​​കു​​മാ​​ർ മ​​റു​​പ​​ടി പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി-​​എ​​സ് സ​​ർ​​ക്കാ​​ർ കാ​​ലാ​​വ​​ധി തി​​ക​​യ്ക്കു​​മോ എ​​ന്ന​​തി​​നു കാ​​ല​​മാ​​ണു മ​​റു​​പ​​ടി പ​​റ​​യേ​​ണ്ട​​തെ​​ന്നു ശി​​വ​​കു​​മാ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.