പെ​ട്രോ​ൾ വി​ല : ആ​ശ്വാ​സന​ട​പ​ടി​ക്ക് ആ​ലോ​ച​ന
പെ​ട്രോ​ൾ വി​ല : ആ​ശ്വാ​സന​ട​പ​ടി​ക്ക് ആ​ലോ​ച​ന
Wednesday, May 23, 2018 1:13 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൽ, ഡീ​സ​ൽ വി​ല​ക്ക​യ​റ്റ​ത്തി​ൽ ചെ​റി​യ ആ​ശ്വാ​സം ന​ല്കു​ന്ന​തി​നെ​പ്പ​റ്റി കേ​ന്ദ്ര​ത്തി​ൽ ആ​ലോ​ച​ന. ഈ​യാ​ഴ്ച ത​ന്നെ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.
എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി വി​ല താ​ഴ്ത്തി നി​ർ​ത്താ​നാ​ണു കേ​ന്ദ്രശ്ര​മം. ഇ​തി​ന് ഒ​എ​ൻ​ജി​സി, ഓ​യി​ൽ ഇ​ന്ത്യ എ​ന്നി​വ​യോ​ടും സ​ബ്സി​ഡി ഭാ​രം പ​ങ്കു​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. എ​ണ്ണ വി​ല്പ​ന ക​ന്പ​നി​ക​ളാ​യ ഐ​ഒ​സി, ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ എ​ന്നി​വ​യും സ​ബ്സി​ഡി പ​ങ്കു​വ​യ്ക്കേ​ണ്ടി​വ​രും. ഇ​ന്ന​ലെ​യും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ വ​ർ​ധി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​നു 34 പൈ​സ​യും ഡീ​സ​ൽ വി​ല 28 പൈ​സ​യും കൂ​ടി. ഇ​പ്പോ​ൾ 79.60 രൂ​പ മു​ത​ൽ 81.08 രൂ​പ വ​രെ​യാ​ണു പെ​ട്രോ​ൾ വി​ല സം​സ്ഥാ​ന​ത്ത്. ഡീ​സ​ൽ​വി​ല 72.48 മു​ത​ൽ 73.93 വ​രെ​യും ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ർ​ച്ച​യാ​യ പ​ത്താം​ ദി​വ​സ​മാ​ണു വി​ല​വ​ർ​ധ​ന.


പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കു​ന്ന​തി​നോ​ടു ധ​ന​മ​ന്ത്രാ​ല​യം ഇ​പ്പോ​ഴും യോ​ജി​ക്കു​ന്നി​ല്ല. ഒ​രു രൂ​പ കു​റ​യ്ക്കു​ന്പോ​ൾ 13,000 കോ​ടി രൂ​പ​യാ​ണു കേ​ന്ദ്ര​ത്തി​നു ന​ഷ്ട​പ്പെ​ടു​ക.

കേ​ന്ദ്രം ലി​റ്റ​റി​ന് നി​ശ്ചി​ത രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണു ഡ്യൂ​ട്ടി ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ങ്ങ​ൾ വി​ല​യു​ടെ നി​ശ്ചി​ത ശ​ത​മാ​ന​മാ​യാ​ണു വാ​റ്റ് ചു​മ​ത്തു​ന്ന​ത്. അ​തി​നാ​ൽ വി​ല കൂ​ടു​ന്പോ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു സ്വാ​ഭാ​വി​ക​മാ​യി നി​കു​തി കൂ​ടും. കേ​ന്ദ്ര​ത്തി​ന് അ​ങ്ങ​നെ വ​ർ​ധി​ക്കു​ന്നി​ല്ല. അ​ന്താ​രാ​ഷ്‌​ട്ര ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 80 ഡോ​ള​റി​ന​ടു​ത്താ​ണ്. ഇ​തു 100 ഡോ​ള​റാ​കു​മെ​ന്നാ​ണു നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.