ബ്രഹ്മോസ് മിസൈൽ രണ്ടാം ദിന പരീക്ഷണവും വിജയം
ബ്രഹ്മോസ് മിസൈൽ രണ്ടാം ദിന പരീക്ഷണവും വിജയം
Wednesday, May 23, 2018 1:13 AM IST
ബാ​​​ല​​​സോ​​​ർ(​​​ഒ​​​ഡീ​​​ഷ): ഇ​​​​​​​ന്ത്യ-​​​​​​​റ​​​​​​​ഷ്യ സം​​​​​​​യു​​​​​​​ക്ത സം​​​​​​​രം​​​​​​​ഭ​​​​​​​മാ​​​​​​​യ ബ്ര​​​​​​​ഹ്മോ​​​​​​​സ് സൂ​​​​​​​പ്പ​​​​​​​ർ​​​​​​​സോ​​​​​​​ണി​​​​​​​ക് ക്രൂ​​​​​​​സ് മി​​​​​​​സൈ​​​​​​​ൽ ര​​​ണ്ടാം ദി​​​ന​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു. ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലെ ച​​​​​​​ന്ദി​​​​​​​പു​​​​​​​രി​​​​​​​ൽ ബാ​​​​​​​ല​​​​​​​സോ​​​​​​​ർ ദ്വീ​​​​​​​പി​​​​​​​ലാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ​​​ണം. നി​​​ല​​​വി​​​ൽ 290 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യു​​​ള്ള മി​​​സൈ​​​ലി​​​ന്‍റെ പുതുക്കിയ പ​​​രി​​​ധി 450 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മി​​​സൈ​​​ലി​​​ന്‍റെ കാ​​​ലാ​​​വ​​​ധി​​​യും ഉ​​​യ​​​ർ​​​ത്തി.


നി​​​ല​​​വി​​​ൽ 10 വ​​​ർ​​​ഷം​​​വ​​​രെ കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​നു​​​വു​​​ന്ന മി​​​സൈ​​​ലി​​​ന്‍റെ ആ​​​യു​​​സ് 15 ആ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പ്ര​​​ത്യേ​​​കം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ലൈ​​​ഫ് എ​​​ക്സ്റ്റെ​​​ൻ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത് സാ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ലൂ​​​ടെ മി​​​സൈ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണ ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​നാ​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.