വിമാനം റദ്ദാക്കിയാൽ : മറ്റു വിമാനങ്ങളിൽ സീറ്റ് നൽകണം
വിമാനം റദ്ദാക്കിയാൽ : മറ്റു വിമാനങ്ങളിൽ സീറ്റ് നൽകണം
Wednesday, May 23, 2018 1:13 AM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള ക​ര​ട് രേ​ഖ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ര​ണ്ടാ​ഴ്ചയ്ക്കു​ള്ളി​ലോ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​ന്പോ വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യി യാ​ത്ര​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ബു​ക്ക് ചെ​യ്ത സ​മ​യ​ത്തെ പു​റ​പ്പെ​ട​ൽ സ​മ​യ​ത്തി​ന്‍റെ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വ​രു​ന്ന മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ സീ​റ്റ് അ​നു​വ​ദി​ക്ക​ണം. അ​ത​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ന് സ​മ്മ​ത​മാ​ണെ​ങ്കി​ൽ ടി​ക്ക​റ്റി​ന്‍റെ പ​ണം മു​ഴു​വ​ൻ തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നും ക​ര​ടി​ൽ പ​റ​യു​ന്നു.

കാ​ൻ​സ​ലേ​ഷ​ൻ ഫീ​സ്, ക​ണ​ക്റ്റിം​ഗ് വി​മാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടാ​ലു​ണ്ടാ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം, വി​മാ​ന​ങ്ങ​ളി​ൽ വൈ​ഫൈ സം​വി​ധാ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യാ​ണ് ആ​ദ്യം ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഷെ​ഡ്യൂ​ൾ ചെ​യ്ത സ​മ​യ​ത്തേ​ക്കാ​ളും 24 മ​ണി​ക്കൂ​ർ വി​മാ​നം വൈ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യോ, നാ​ലു മ​ണി​ക്കൂ​റി​ല​ധി​കം വി​മാ​നം വൈ​കു​ക​യോ ചെ​യ്താ​ൽ ടി​ക്ക​റ്റി​ന്‍റെ മു​ഴു​വ​ൻ പ​ണ​വും വി​മാ​ന​ക്ക​ന്പ​നി യാ​ത്ര​ക്കാ​ര​ന് തി​രി​ച്ചു ന​ൽ​ക​ണം.


വൈ​കി​യ വി​മാ​നം പി​റ്റേ ദി​വ​സ​മാ​ണു പു​റ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ യാ​ത്ര​കാ​ര​നു സൗ​ജ​ന്യ​മാ​യി ഹോ​ട്ട​ൽ താ​മ​സം വി​മാ​നക​ന്പ​നി ന​ൽ​ക​ണം. ക​ണ​ക്റ്റിം​ഗ് വി​മാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെടു​ന്പോ​ഴു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ക​ര​ട് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കു​ക​യാ​ണെ​ങ്കി​ൽ 5,000 രൂ​പ, നാ​ല് മ​ണി​ക്കൂ​റു​മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ വൈ​കു​ക​യാ​ണെ​ങ്കി​ൽ 10,000, പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ വൈ​കു​ക​യാ​ണെ​ങ്കി​ൽ 20,000 രൂ​പ​യും ക​ന്പ​നി ന​ൽ​ക​ണം. അം​ഗ​വൈ​ക​ല്യ​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് തൊ​ട്ടു മു​ന്പി​ലെ സീ​റ്റു​മാ​യി കൂ​ടു​ത​ൽ അ​ക​ല​ത്തി​ലു​ള്ള സീ​റ്റു​ക​ൾ ന​ൽ​ക​ണം.

ടി​ക്ക​റ്റ് എ​ടു​ത്ത് 24 മ​ണി​ക്കൂ​റി​ന​കം പേ​രു​ക​ൾ തി​രു​ത്തു​ന്ന​തി​ന് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ടി​ക്ക​റ്റ് കാൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള ചാ​ർ​ജ് ടി​ക്ക​റ്റി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. വി​മാ​ന​ങ്ങ​ളി​ൽ വൈ​ഫൈ സം​വി​ധാ​നം ന​ൽ​കാ​മെ​ന്നും ക​ര​ടി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.
ക​ര​ടി​ന് അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.