കുമാരസ്വാമി ഇന്നു നരേന്ദ്ര മോദിയെ കാണും
കുമാരസ്വാമി ഇന്നു നരേന്ദ്ര മോദിയെ കാണും
Monday, May 28, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ഇ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യെ ഭ​ര​ണം കൈ​യട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ കോ​ണ്‍ഗ്ര​സ് സ​ഖ്യ​ത്തി​ൽനി​ന്ന് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് കു​മാ​രസ്വാ​മി ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം 5.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു തൊ​ട്ടു മു​ൻ​പാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​രു​ന്ന കു​മാ​ര സ്വാ​മി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി, ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി എ​ന്നി​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ക്കു പു​റ​മേ ക​ൽ​ക്ക​രി വ​കു​പ്പു മ​ന്ത്രി ഹ​രി​ഭാ​യ് പാ​ർ​ഥി​ഭാ​യ് ചൗ​ധ​രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.


ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.45ന് ​ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന കു​മാ​ര സ്വാ​മി​യു​ടെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ലൊ​ന്നും ത​ന്നെ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ല. രാ​ത്രി 8.30നാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.