വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനു തടസം
വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനു തടസം
Wednesday, June 6, 2018 12:49 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് അ​ത്യാ​ധു​നി​ക വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം (എ​സ് 400 ട്ര​യം​ഫ്) വാ​ങ്ങാ​നു​ള്ള ഇ​ന്ത്യ​ൻ ശ്ര​മ​ത്തി​നു ത​ട​സം. അ​മേ​രി​ക്ക​യാ​ണ് എ​തി​രു​ നി​ൽ​ക്കു​ന്ന​ത്. റ​ഷ്യ​യി​ൽ​നി​ന്ന് ഇ​വ വാ​ങ്ങി​യാ​ൽ അ​ത്യാ​ധു​നി​ക സൈ​നി​ക​സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​വും വാ​ർ​ത്താ​വി​നി​മ​യ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണു യു​എ​സ് മു​ന്ന​റി​യി​പ്പ്.

റ​ഷ്യ ഉ​പ​രോ​ധ​പ​രി​ധി​യി​ലാ​യ​തി​നാ​ൽ അ​തി​ൽ​നി​ന്ന് ഒ​ഴി​വു​ ന​ല്കു​ന്ന​തും എ​ളു​പ്പ​മാ​കി​ല്ലെ​ന്നാ​ണു യു​എ​സ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.39,000 കോ​ടി രൂ​പ മു​ട​ക്കി അ​ഞ്ച് എ​സ്-400 സി​സ്റ്റം വാ​ങ്ങാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. അ​ടു​ത്ത​ മാ​സ​ങ്ങ​ളി​ൽ ഇ​തി​ന്‍റെ പ​ര​സ്യ​പ്ര​ഖ്യാ​പ​നം ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്.എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ എ​തി​ർ​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യെ അ​വ​ഗ​ണി​ച്ച് ഇ​ന്ത്യ മു​ന്നോ​ട്ടു​പോ​കു​മോ എ​ന്ന​താ​ണു ചോ​ദ്യം.


മ​റ്റൊ​രു​ വാ​ദ​മു​ണ്ട്. എ​സ് 400 ചൈ​ന​യ്ക്കെ​തി​രാ​യ പ്ര​തി​രോ​ധം ല​ക്ഷ്യ​മി​ട്ടാ​ണ്. അ​തി​ൽ അ​മേ​രി​ക്ക എ​തി​ർ​പ്പ് എ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താം എ​ന്നു പ​റ​യു​ന്ന​വ​രു​മു​ണ്ട്.
എ​സ് 400 പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്പോ​ൾ ഇ​ന്ത്യ​യു​ടെ മ​റ്റു​സൈ​നി​ക റ​ഡാ​റു​ക​ളോ​ടും നി​രീ​ക്ഷ​ണ​ സം​വി​ധാ​ന​ങ്ങ​ളോ​ടും ബ​ന്ധ​പ്പെ​ടേ​ണ്ടി​വ​രും. പാ​ശ്ചാ​ത്യ​ർ ത​ന്ന സം​വി​ധാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ റ​ഷ്യ​ൻ​ നി​ർ​മി​ത സം​വി​ധാ​ന​ത്തോ​ടു പൊ​രു​ത്ത​പ്പെ​ടു​ത്താ​ൻ അ​വ​ർ സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ട്.

ഒ​ക്‌​ടോ​ബ​റി​ലെ വാ​ർ​ഷി​ക ഇ​ന്ത്യ-​റ​ഷ്യ ഉ​ച്ച​കോ​ടി​യി​ൽ റ​ഡാ​ർ ഇ​ട​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ ത​ക്ക​വി​ധം വാ​ഷിം​ഗ്ട​ണി​ൽ ന​യ​ത​ന്ത്ര​നീ​ക്കം ന​ട​ത്താ​ൻ ഇ​ന്ത്യ​ക്കു ക​ഴി​യു​മോ എ​ന്നു ക​ണ്ട​റി​യേ​ണ്ടി​യി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.