കെപിസിസി പ്രസിഡന്‍റ്, രാജ്യസഭാ സ്ഥാനാർഥി: ഹൈക്കമാൻഡ് ചർച്ചകൾ ഇന്നു തുടങ്ങും
കെപിസിസി പ്രസിഡന്‍റ്, രാജ്യസഭാ സ്ഥാനാർഥി: ഹൈക്കമാൻഡ് ചർച്ചകൾ  ഇന്നു തുടങ്ങും
Wednesday, June 6, 2018 12:49 AM IST
ന്യൂ​ഡ​ൽ​ഹി/തിരുവനന്തപുരം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്, രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി എ​ന്നീ സ്ഥാനങ്ങൾ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ ഇ​ന്നു തു​ട​ങ്ങും. ഇ​തി​നാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​ർ ഇ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തും. മു​സ്‌ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ച​ർ​ച്ച​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്, മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ കേ​ര​ള വി​ഷ​യ​ത്തി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ. ​സു​ധാ​ക​ര​ൻ, പ്ര​ഫ. കെ.​വി. തോ​മ​സ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.


യു​ഡി​എ​ഫ് ക​ണ്‍വീ​ന​ർ സ്ഥാ​ന​ത്തേ​ക്കു കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​രും സ​ജീ​വ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും അ​ന്തി​മ തീ​രു​മാ​നം കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​താ​വും എ​ന്നാ​ണ് സൂ​ച​ന. വി​ദേ​ശ​ത്തു നി​ന്നു തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യ രാ​ഹു​ൽ നാ​ളെ സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.

രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന കാ​ര്യ​ത്തി​ലാ​വും ഇ​ന്നു തു​ട​ങ്ങു​ന്ന ച​ർ​ച്ച​ക​ളി​ലെ പ്ര​ധാ​ന​ വി​ഷ​യം. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന പ്ര​ഫ. പി.​ജെ. കു​ര്യ​നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന​ത്തുനി​ന്നു​ള്ള യു​വ​നേ​താ​ക്ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തി​യ​ത് ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.