പ്രണാബ് മുഖർജിക്കെതിരേ മകൾ ശർമിഷ്ഠ
Thursday, June 7, 2018 12:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​ർ​​എ​​സ്എ​​സ് ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള മു​​ൻ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ മ​​ക​​ളും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ ശ​​ർ​​മി​​ഷ്ഠ മു​​ഖ​​ർ​​ജി രം​​ഗ​​ത്തെ​​ത്തി. ആ​​ർ​​എ​​സ്എ​​സി​​നും ബി​​ജെ​​പി​​ക്കും ക​​ഥ​​ക​​ൾ മെ​​ന​​യാ​​ൻ പ്ര​​ണാ​​ബ് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു ശ​​ർ​​മി​​ഷ്ഠ ട്വീ​​റ്റ് ചെ​​യ്തു. പ്ര​​ണാ​​ബി​​ന്‍റെ പ്ര​​സം​​ഗം എ​​ല്ലാ​​വ​​രും മ​​റ​​ക്കും. ദൃ​​ശ്യ​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കും. അ​​താ​​ണ് ആ​​ർ​​എ​​സ്എ​​സ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ബി​​ജെ​​പി​​യു​​ടെ കു​​ത​​ന്ത്ര വി​​ഭാ​​ഗം എ​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​വെ​​ന്ന് പ്ര​​ണാ​​ബി​​ന് ഇ​​പ്പോ​​ൾ മ​​ന​​സി​​ലാ​​യി​​ക്കാ​​ണു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കാം-​​ശ​​ർ​​മി​​ഷ്ഠ വ്യ​​ക്ത​​മാ​​ക്കി.


താ​​ൻ ബി​​ജെ​​പി​​യി​​ൽ ചേ​​രു​​മെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ ശ​​ർ​​മി​​ഷ്ഠ നി​​ഷേ​​ധി​​ച്ചു. കോ​​ൺ​​ഗ്ര​​സ് വി​​ടേ​​ണ്ടി​​വ​​ന്നാ​​ൽ രാ​​ഷ്‌​​ട്രീ​​യം ഉ​​പേ​​ക്ഷി​​ക്കു​​മെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. ഡ​​ൽ​​ഹി​​യി​​ലാ​​ണു ശ​​ർ​​മി​​ഷ്ഠ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം. 2015ൽ ​​ഡ​​ൽ​​ഹി​​യി​​ൽ ഗ്രേ​​റ്റ​​ർ കൈ​​ലാ​​ഷ് മ​​ണ്ഡ​​ല​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്നെ​​ങ്കി​​ലും മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി.

പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ മ​​ക​​ൻ അ​​ഭി​​ജി​​ത് മു​​ഖ​​ർ​​ജി ബം​​ഗാ​​ളി​​ലെ ജം​​ഗി​​പ്പു​​രി​​ൽ​​നി​​ന്നു​​ള്ള കോ​​ൺ​​ഗ്ര​​സ് എം​​പി​​യാ​​ണ്. പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യി​​രു​​ന്നു ഇ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.