കെപിസിസി നേതൃത്വം: ചർച്ചയ്ക്കു കളമൊരുങ്ങി
Thursday, June 7, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര നേ​തൃ​ത്വ​വും കേ​ര​ള നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ നി​യു​ക്ത എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സിസി അ​ധ്യ​ക്ഷ​ൻ എം.​എം ഹ​സ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഇ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യു​വ നേ​താ​ക്ക​ളു​ടെ ഒ​രു വ​ലി​യ സം​ഘ​വും ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു. മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ, യു​ഡി​എ​ഫ് ക​ണ്‍വീ​ന​ർ, രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം ഇ​ന്നു ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം.

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാനത്തേക്കു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​നൊ​പ്പം കെ.​വി തോ​മ​സ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ൻ, വി.​ഡി സ​തീ​ശ​ൻ, ബെന്നി ബഹനാൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന​ത്.


മു​തി​ർ​ന്ന നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യും ബെ​ന്നി ബ​ഹ​നാ​നെ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ പ​രോ​ക്ഷ​മാ​യി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കെ. ​മു​ര​ളീ​ധ​ര​നു യു​ഡി​എ​ഫ് ക​ണ്‍വീ​ന​റു​ടെ ചു​മ​ത​ല ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കും എ​തി​ർ​പ്പി​ല്ല. ഹൈ​ക്ക​മാ​ൻ​ഡി​നും ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പു​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ചൈ​ന​യി​ൽ ന​ട​ന്ന രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ണ്‍ഗ്ര​സ് നി​യോ​ഗി​ച്ച സം​ഘ​ത്തി​ൽ മു​ര​ളീ​ധ​ര​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യിരുന്നു. കെ. ​മു​ര​ളീ​ധ​ര​നു പു​റ​മേ മു​കു​ൾ വാ​സ്നി​ക്, പ​ള്ളം രാ​ജു, ഭു​വ​നേ​ശ്വ​ർ ക​ലി​ത, ര​ജ​നി പാ​ട്ടീ​ൽ എ​ന്നി​വ​രാ​ണ് മു​തി​ർ​ന്ന നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ ന​യി​ച്ച ടീ​മി​നൊ​പ്പം ചൈ​ന​യി​ലെ ഷാം​ഗ് ഹാ​യി​ലേ​ക്കു പോ​യ​ത്. മു​ര​ളീ​ധ​ര​നെ കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​ത്ത​ര​വാ​ദപ്പെട്ട പ​ദ​വി ഏ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് ഒ​രു നേ​താ​വ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.