ഗൗരി ലങ്കേഷ് വധം‌: വെടിവച്ചയാളെന്നു സംശയിക്കുന്ന പരശുറാം വാഗ്‌മറെ അറസ്റ്റിൽ
Wednesday, June 13, 2018 12:45 AM IST
ബം​​ഗ​​ളൂ​​രു: മു​​തി​​ർ​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക ഗൗ​​രി ല​​ങ്കേ​​ഷ് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഒ​​രാ​​ളെ​​ക്കൂ​​ടി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. ഗൗ​​രി​​യെ വെ​​ടി​​വ​​ച്ച​​യാ​​ളെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന വി​​ജ​​യ​​പു​​ര സ്വ​​ദേ​​ശി പ​​ര​​ശു​​റാം വാ​​ഗ്‌​​മ​​റെ(26) ആ​​ണ് സി​​ന്ധാ​​ഗി​​യി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റി​​ലാ​​യ​​ത്ബം​​ഗ​​ളൂ​​രു സി​​റ്റി സി​​വി​​ൽ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ​​ര​​ശു​​മാ​​റി​​നെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​നാ​​യി 14 ദി​​വ​​സ​​ത്തേ​​ക്ക് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.


ഗൗ​​രി ല​​ങ്കേ​​ഷി​​നെ വ​​ധി​​ച്ച കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​കു​​ന്ന ആ​​റാ​​മ​​ത്തെ​​യാ​​ളാ​​ണ് പ​​ര​​ശു​​റാം വാ​​ഗ്‌​​മ​​റെ. ഹി​​ന്ദു യു​​വ സേ​​ന നേ​​താ​​വ് കെ.​​ടി. ന​​വീ​​ൻ​​കു​​മാ​​ർ, അ​​മോ​​ൽ കാ​​ലെ, മ​​നോ​​ഹ​​ർ ഇ​​ഡ്‌​​വെ, സു​​ജീ​​ത്കു​​മാ​​ർ, അ​​മി​​ത് ദേ​​ഗ്‌​​വെ​​ക​​ർ എ​​ന്നി​​വ​​രാ​​ണു നേ​​ര​​ത്തെ അ​​റ​​സ്റ്റി​​ലാ​​യ​​ത്. കാ​​ലെ​​യും ദേ​​ഗ്‌​​വെ​​ക​​റും മ​​ഹാ​​രാ​​ഷ്‌​​ട്ര​​ക്കാ​​രാ​​ണ്. മ​​റ്റു മൂ​​ന്നു പേ​​രും ക​​ർ​​ണാ​​ട​​ക സ്വ​​ദേ​​ശി​​ക​​ളാ​​ണ്. ന​​വീ​​ൻ​​കു​​മാ​​റാ​​ണ് ആ​​ദ്യം അ​​റ​​സ്റ്റി​​ലാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.