ബിജെപിയുടെ വരുമാനത്തിൽ 81% വർധന
Wednesday, June 13, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​മാ​യ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ ഒ​ന്നാ​യ ബി​ജെ​പി​യു​ടെ വ​രു​മാ​നം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 81 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ന​ൽ​കി​യ ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​റ്റ് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഓ​ണ്‍ലൈ​ൻ മാ​ധ്യ​മ​മാ​യ ദ ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മാ​ന​ദ​ണ്ഡപ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ബി​ജെ​പി, പാ​ർ​ട്ടി​യിൽ ധ​ന​കാ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളി​നെ (ട്ര​ഷ​റ​ർ) കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കാ​റി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

2016-17 കാ​ല​ത്തെ ക​ണ​ക്കു​ക​ളാ​യി ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ 1034 കോ​ടി രൂ​പ വ​രു​മാ​ന​മു​ണ്ടെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ 66.34 ശ​ത​മാ​ന​മു​ണ്ടാ​കു​മി​ത്. കോ​ണ്‍ഗ്ര​സ് 225.36 കോ​ടി രൂ​പ​ (14.45 ശ​ത​മാ​നം), ബി​എ​സ്പി 173.58 കോ​ടി രൂ​പ​ (11.13 ശ​ത​മാ​നം), സി​പി​എം 100.25 കോ​ടി​ (6.43 ശ​ത​മാ​നം), എ​ൻ​സി​പി 17.235 കോ​ടി (1.11 ശ​ത​മാ​നം), തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് 6.39 കോ​ടി (0.41 ശ​ത​മാ​നം), സി​പി​ഐ 2.079 കോ​ടി​ (0.13 ശ​ത​മാ​നം) എന്നിങ്ങനെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.


ട്ര​ഷ​റ​ർ ആ​രാ​ണെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും ബി​ജെ​പി ഇ​ക്കാ​ര്യം പാ​ലി​ക്കാ​റി​ല്ല. 2016-17 കാ​ല​ത്ത് ബി​ജെ​പി സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഫോ​ർ ട്ര​ഷ​റ​ർ എ​ന്ന പേ​രി​ൽ വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രു ഒ​പ്പ് മാ​ത്ര​മാ​ണ് നൽകിയതെന്നും രേ​ഖ​ക​ൾ സ​ഹി​തം ഓ​ണ്‍ലൈ​ൻ മാ​ധ്യ​മം വെ​ളി​പ്പെ​ടു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.