എ.ബി. വാജ്പേയി: ആശങ്ക ഒഴിഞ്ഞു
എ.ബി. വാജ്പേയി: ആശങ്ക ഒഴിഞ്ഞു
Wednesday, June 13, 2018 12:46 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ആ​രോ​ഗ്യ നി​ല ആ​ശ​ങ്ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു എ​ന്ന് ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻസ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സസ് (എയിംസ്) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ദ്ദേ​ഹം ചി​കി​ത്സ​ക​ളോ​ടും മ​രു​ന്നു​ക​ളോ​ടും പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ണു​ബാ​ധ പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ന്ന​തു വ​രെ വാജ്പേയി ആ​ശു​പ​ത്രി​യി​ൽ തു​ട​രുമെന്നു മെഡിക്കൽ ബു ള്ളറ്റിനിൽ പറയുന്നു.

മൂ​ത്രാ​ശ​യ​ത്തി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെത്തുട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് വാ​ജ്പേ​യി​യെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​സൗ​മി​ത ബാ​ഗ്ചി, കാ​ർ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ. ​എ​സ്.​കെ. ചൗ​ധ​രി, ഗാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​പ്ര​മോ​ദ് ഗാ​ർ​ഗ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.