കേജരിവാളിന്‍റെ രാജ്നിവാസ് സമരം: ഇടപെടാതെ കേന്ദ്രവും ഗവർണറും
കേജരിവാളിന്‍റെ രാജ്നിവാസ് സമരം:  ഇടപെടാതെ കേന്ദ്രവും ഗവർണറും
Friday, June 15, 2018 1:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന രാ​ജ്നി​വാ​സ് ധ​ർ​ണ നാ​ലു ദി​വ​സം പി​ന്നി​ടു​ന്പോ​ഴും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടാ​തെ ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലും കേ​ന്ദ്ര സ​ർ​ക്കാ​രും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ പോ​ലും ല​ഫ്. ഗ​വ​ർ​ണ​ർ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ജ​രി​വാ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത് ന​ൽ​കി.

നി​രാ​ഹാ​ര സ​മ​ര​ത്തി​ലു​ള്ള മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ന്‍റെ ഷു​ഗ​ർ നി​ല അ​പ​ക​ടനി​ല​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്രം ഇ​ട​പെ​ടു​ന്ന​തി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ധ​ർ​ണ ന​ട​ത്തി​യി​ട്ടും പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത കേ​ന്ദ്ര ന​ട​പ​ടി​ക്കു​മെ​തി​രേ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും ന​ട​ൻ ക​മ​ൽ​ഹാ​സ​നും രം​ഗ​ത്തെ​ത്തി.


അ​തേ​സ​മ​യം, സ​മ​രം ന​ട​ത്തു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​രി​നു​മെ​തി​രേ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​ര​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.