ഡൽഹിയിലെ അന്തരീക്ഷം അപകടാവസ്ഥയിൽ
ഡൽഹിയിലെ അന്തരീക്ഷം അപകടാവസ്ഥയിൽ
Sunday, June 17, 2018 1:23 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​ടി​ക്കാ​റ്റി​നു താ​ത്കാ​ലി​കശ​മ​നം ഉ​ണ്ടാ​യെ​ങ്കി​ലും ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷം അ​പ​ക​ട​കര​മാ​യ നി​ല​യി​ൽ തു​ട​രു​ന്നു. അ​യ​ൽസം​സ്ഥാ​ന​ത്തുനി​ന്നു വീ​ശി​യ​ടി​ച്ചി​രു​ന്ന പൊ​ടി​ക്കാ​റ്റു മൂ​ല​മാ​ണ് ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷം ശ്വ​സി​ക്കാ​ൻ പ​റ്റാ​ത്ത​തായ​ത്. പൊ​ടി​ക്കാ​റ്റി​ന് ഇ​ന്ന​ലെ യോ​ടെ ശ​മ​നമുണ്ടാ​യെ​ങ്കി​ലും അ​ന്ത​രീ​ക്ഷനി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ണ്‍ 17 വ​രെ ഡ​ൽ​ഹി​യി​ലെ എ​ല്ലാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ നേ​രം പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്നും കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​.

കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന പാ​ർ​ട്ടി​ക്കു​ലേ​റ്റ് മാ​റ്റ​ർ (പി​എം) 10ന്‍റെ നി​ല ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ 626 ആ​ണ്. ഡ​ൽ​ഹി​യി​ൽ മാ​ത്രം ഇ​ത് 650 എ​ന്ന നി​ല​യി​ലു​മാ​ണ്. എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സും (എ ​ക്യു ഐ) ​ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ത്തും മോ​ശം അ​വ​സ്ഥ​യി​ലാ​ണ്. ആ​ന​ന്ദ്വി​ഹാ​റി​ൽ 929 ആ​ണ് എ​ക്യു​ഐ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


എ ​ക്യു​ഐ 0-50നും ​ഇ​ട​യി​ലാ​ണെ​ങ്കി​ൽ കു​ഴ​പ്പ​മി​ല്ല. 51-100 തൃ​പ്തി​ക​ര​മാ​ണ്. 101-200 അ​ത്ര തീ​ക്ഷ്ണ​മ​ല്ലാ​ത്ത അ​വ​സ്ഥ​യും 201-300 വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലും 301-400 വ​ള​രെ താ​ഴ്ന്ന അ​വ​സ്ഥ​യി​ലും 401-500 അ​തീ​വ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്.
ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും 500നു മു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ എ​ക്യു​ഐ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.