വാട്‌സ്ആപ്പ് വഴി വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് ബോംബെ ഹൈക്കോടതി
വാട്‌സ്ആപ്പ് വഴി വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് ബോംബെ ഹൈക്കോടതി
Sunday, June 17, 2018 1:23 AM IST
മും​​​​ബൈ: വാ​​​​ട്‌​​​​സ്ആ​​​​പ്പ് വ​​​​ഴി അ​​​​യ​​​​ച്ച വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നു സാ​​​​ധു​​​​ത​​​​യു​​​​ണ്ടെ​​ന്നു ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി. എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യും ബാ​​​​ങ്കും ത​​​​മ്മി​​​​ലു​​​​ള്ള കേ​​​​സി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ഗൗ​​​​തം പ​​​​ട്ടേ​​​​ലി​​​​ന്‍റെ പ​​​​രാ​​​​മ​​​​ര്‍ശം.

എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍ഡ് ഉ​​​​ട​​​​മ​​​​യാ​​​​യ മും​​​​ബൈ സ്വ​​​​ദേ​​​​ശി രോ​​​​ഹി​​​​ദാ​​​​സ് ജാ​​​​ദ​​​​വ് 1.17 ല​​​​ക്ഷം രൂ​​​​പ തി​​​​രി​​​​ച്ച​​​​ട​​​​വ് വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​തേ​​​​ത്തു​​​​ട​​​​ര്‍ന്നാ​​​​ണ് ബാ​​​​ങ്കി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ രോ​​​​ഹി​​​​ദാ​​​​സി​​​​ന്‍റെ മൊ​​​​ബൈ​​​​ല്‍ ന​​​​മ്പ​​​​റി​​​​ല്‍ വാ​​​​ട്‌​​​​സ്ആ​​​​പ്പി​​​​ല്‍ സ​​​​ന്ദേ​​​​ശ​​​​മാ​​​​യും പി​​​​ഡി​​​​എ​​​​ഫ് ആ​​​​യും വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു ന​​​​ല്കി​​​​യ​​​​ത്. ബാ​​​​ങ്കി​​​​ല്‍ ന​​​​ല്‍കി​​​​യ വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍നി​​​​ന്നു രോ​​​​ഹി​​​​ദാ​​​​സ് മാ​​​​റി താ​​​​മ​​​​സി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് വാ​​​​ട്‌​​​​സ്ആ​​​​പ് വ​​​​ഴി വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​തെ​​​​ന്നും സ​​​​ന്ദേ​​​​ശം ഇ​​​​യാ​​​​ള്‍ വാ​​​​യി​​​​ച്ച​​​​താ​​​​യും ബാ​​​​ങ്ക് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​ച്ചു.


വ​​​​ക്കീ​​​​ല്‍ നോ​​​​ട്ടീ​​​​സ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഡ് പോ​​​​സ്റ്റി​​​​ല്‍ അ​​​​യ​​​​ച്ചു ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​ല​​​വി​​​ലെ നി​​​​യ​​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.