ജന്മവാർഷിക റാലിക്കിടെ ഗുജറാത്തിൽ സംഘർഷം
Monday, June 18, 2018 1:06 AM IST
വ​​​ഡോ​​​ദ​​​ര: ര​​​ജ​​​പു​​ത്ര യു​​​ദ്ധ​​​നേ​​​താ​​​വ് മ​​​ഹാ​​​റാ​​​ണാ പ്ര​​​താ​​​പി​​​ന്‍റെ ജ​​​ന്മവാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വാ​​​ഡി​​​യി​​​ൽ ന​​​ട​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യ്ക്കി​​​ടെ ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഏ​​​റ്റു​​​മു​​​ട്ടി. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാരെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി.

ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക ഷെ​​​ല്ലു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ച്ചു. പോ​​​ലീ​​​സു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​രു​​​ടെ​​​യും അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ക​​​ല്ലേ​​​റി​​​ൽ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും മ​​​ത​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ൽ​​​ച്ചി​​​ല്ലു​​​ക​​​ളും ത​​​ക​​​ർ​​​ന്നു. ര​​​ജ​​​പു​​ത്ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളു​​​ടെ ക​​​ർ​​​ണി​​​സേ​​​ന എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണു ഘോ​​​ഷ​​​യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.