ഗൗരി ലങ്കേഷ് വധം: പോലീസ് മർദനത്തിൽ റിപ്പോർട്ട് നല്കാൻ നിർദേശം
ഗൗരി ലങ്കേഷ് വധം: പോലീസ് മർദനത്തിൽ റിപ്പോർട്ട് നല്കാൻ നിർദേശം
Wednesday, June 20, 2018 1:03 AM IST
ബം​​​ഗ​​​ലൂ​​​രു: ​​​മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ശാ​​​രീ​​​രി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കാ​​​ൻ ര​​​ണ്ടു മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​ക​​​ൾ​​​ക്ക് ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ല്കി. പോ​​​ലീ​​​സ് മ​​​ർ​​​ദ​​​നം ആ​​​രോ​​​പി​​​ച്ച് അ​​​മൂ​​​ൽ കാ​​​ലെ എ​​​ന്ന പ്ര​​​തി ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശം.


മ​​​ർ​​​ദ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ച്ചി​​​ട്ടും മ​​​ജി​​​സ്ട്രേ​​റ്റ് വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ല്ലെ​​​ന്നും പ​​​ക​​​രം പ​​​രി​​​ക്കു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.