വൈദ്യുതിമോഷണം: മുസ്‌ലിംകൾ പിടിക്കപ്പെടുന്നില്ലെന്നു ബിജെപി എംഎൽഎ
Wednesday, June 20, 2018 1:03 AM IST
ല​​​​ക്നോ: യു​​പി​​യി​​ൽ വൈ​​​​ദ്യു​​​​തി​​മോ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​വ​​​​രാ​​​​രും മു​​​​സ്‌​​​​ലിം​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഈ ​​​​വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്ന് എം​​​എ​​​ൽ​​​എ ഭീ​​​​ഷ​​​​ണി​​​​മു​​​​ഴ​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി.

കൗ​​​​ശാം​​​​ബി ജി​​​​ല്ല​​​​യി​​​​ലെ ചാ​​​​യി​​​​ൽ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​ണ് സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മു​​​​സ്‌​​​​ലിം​​​​ക​​​​ൾ തി​​​​ങ്ങി​​​​പ്പാ​​​​ർ​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ക​​​​ണം.​​​അ​​​വ​​​രി​​​ൽ 90 ശ​​​​ത​​​​മാ​​​​നം പേ​​​​രും വൈ​​​​ദ്യു​​​​തി മോ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണ്. മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രേ വൈ​​​ദ്യു​​​തി മോ​​​ഷ​​​ണ​​​ത്തി​​​ന് എ​​​​ത്ര കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു​​​​വെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ‍യ​​​​ണം. അ​​​തു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ കേ​​​​സു​​​​കൊ​​​​ടു​​​​ക്കു​​​​മെ​​​​ന്നും സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ വീ​​​ഡി​​​യോ​​​യി​​​ൽ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നു . വൈ​​​ദ്യു​​​തി മോ​​​ഷ​​​ണം പി​​​ടി​​​കൂ​​​ടാ​​​ൻ ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.