കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് യുവ പുരസ്കാരം അമൽ പിരപ്പൻകോടിനും ബാലസാഹിത്യ പുരസ്കാരം പി.കെ ഗോപിക്കും
കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്  യുവ പുരസ്കാരം അമൽ പിരപ്പൻകോടിനും ബാലസാഹിത്യ പുരസ്കാരം പി.കെ ഗോപിക്കും
Sunday, June 24, 2018 12:32 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി ഈ ​വ​ർ​ഷ​ത്തെ ബാ​ല സാ​ഹി​ത്യ പു​ര​സ്കാ​രം പി.​കെ ഗോ​പി​ക്കും യു​വ പു​ര​സ്കാ​രം അ​മ​ൽ പി​ര​പ്പ​ൻ​കോ​ടി​നും. ഓ​ല​ച്ചൂ​ട്ടി​ന്‍റെ വെ​ളി​ച്ചം എ​ന്ന കു​ട്ടി​ക​ളു​ടെ ക​ഥാ​സ​മാ​ഹാ​ര​ത്തി​നാ​ണ് പി.​കെ ഗോ​പി​ക്കു പു​ര​സ്കാ​രം ല​ഭി​ച്ച​ത്. വ്യ​സ​ന​സ​മു​ച്ച​യം എ​ന്ന നോ​വ​ലാ​ണ് അ​മ​ലി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

ഇ​ന്ത്യ​യി​ലെ 22 ഭാ​ഷ​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത കൃ​തി​ക​ൾ​ക്കാ​ണ് യു​വ പു​ര​സ്കാ​രം ന​ൽ​കി​യ​ത്. പ​ത്തു ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ഏ​ഴ് ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ളും മൂ​ന്നു നോ​വ​ലു​ക​ളു​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. 35 വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ഴു​ത്തു​കാ​ർ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.


എം.​ഡി രാ​ധി​ക, പ്ര​ഫ. കെ.​ജി ശ​ങ്ക​ര​പ്പി​ള്ളി, പ്ര​ഫ. ല​ക്ഷ്മി ശ​ങ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് യു​വ പു​ര​സ്കാ​ര​ത്തി​നു​ള്ള കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​നും 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​കവും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മ​ല​യാ​ളം കൃ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ൾ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ഇ.​വി രാ​മ​കൃ​ഷ്ണ​ൻ, സി​പ്പി പ​ള്ളി​പ്പു​റം എ​ന്നി​വ​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.