ആനന്ദബോസ് മേഘാലയയിൽ ഉപദേശകൻ
ആനന്ദബോസ് മേഘാലയയിൽ ഉപദേശകൻ
Sunday, June 24, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: റിട്ടയേർഡ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും യു​എ​ൻ പാ​ർ​പ്പി​ട വി​ദ​ഗ്ധ​നു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സി​നെ മേ​ഘാ​ല​യ സ​ർ​ക്കാ​രി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യി നി​യ​മി​ച്ചു. കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ ബോ​സി​നെ അ​ഡ്വൈ​സ​റാ​യി നി​യ​മി​ച്ചു ഗ​വ​ർ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

മ​സൂ​റി​യി​ലെ ഐ​എ​എ​സ് അ​ക്കാ​ഡ​മി​യി​ൽ ലാ​ൽ​ബ​ഹ​ദൂ​ർ ശാ​സ്ത്രി ഫെ​ലോ​യും കോ​ർ​പ​റേ​റ്റ് ഉ​പ​ദേ​ഷ്ടാ​വു​മാ​ണ് ആ​ന​ന്ദ​ബോ​സ് ഇ​പ്പോ​ൾ. ചീ​ഫ് സെ​ക്ര​ട്ട​റി റാ​ങ്കി​ൽ വി​ര​മി​ച്ച ഡോ. ​ബോ​സ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി, അ​ണു​ശ​ക്തി വ​കു​പ്പി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ, വൈ​സ് ചാ​ൻ​സ​ല​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ലു ത​വ​ണ ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ ഗ്ലോ​ബ​ൽ ബെ​സ്റ്റ് പ്രാ​ക്ടീ​സ് പു​ര​സ്കാ​ര​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ സ്പെ​ഷ​ൽ ഹാ​ബി​റ്റാ​റ്റ് അ​വാ​ർ​ഡും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഫെ​ലോ​ഷി​പ്പും ഉ​ൾ​പ്പെ​ടെ ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ 26 അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി 32 പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച അദ്ദേഹം ഏ​റെ​ക്കാ​ലം ദീ​പി​ക​യി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രു​ന്നു.


ഓ​വ​ർ​സീ​സ് ലി​റ്റ​റ​റി ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്, സ്വാ​തി പ്ര​തി​ഭാ പു​ര​സ്കാ​രം, ല​യ​ണ്‍സ് സെ​ന്‍റ​നി​യ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി​യ സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ളും ആ​ന​ന്ദ​ബോ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ​ബോ​സ് ദീ​പി​ക ബാ​ല​സ​ഖ്യം മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.