ഇന്ദിരയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് ജയ്റ്റ്‌ലി
ഇന്ദിരയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് ജയ്റ്റ്‌ലി
Tuesday, June 26, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാഗാ​ന്ധി​യെ ഹി​റ്റ്‌ലറോ​ട് ഉ​പ​മി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി. അ​ടി​യ​ന്തരാ​വ​സ്ഥ​യു​ടെ 43-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ദി​രാ ഗാ​ന്ധി​യെ ജ​യ്റ്റ്‌ലി ഹി​റ്റ്‌ലിറോ​ട് ഉ​പ​മി​ച്ച​ത്. ഇ​ന്ത്യ​യെ ഒ​രു കു​ടും​ബാ​ധി​പ​ത്യ രാ​ജ്യ​മാ​ക്കി മാ​റ്റി​ക്കൊ​ണ്ടാണ് ​ഇ​ന്ദി​രാ​ഗാ​ന്ധി അ​ടി​യ​ന്ത​രാ​വ​സ്ഥ അ​ടി​ച്ചേ​ൽ​പ്പി​ച്ച​തെ​ന്നും അ​ടി​യ​ന്താ​ര​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ ബ്ലോ​ഗ് പോ​സ്റ്റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.


ഇ​ന്ദി​രാ ഗാ​ന്ധി​യും ഹി​റ്റ​ല​റും ഭ​ര​ണ​ഘ​ട​ന റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും റി​പ്പ​ബ്ലി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന ഉ​പ​യോ​ഗി​ച്ച് ജ​നാ​ധി​പ​ത്യ​ത്തെ സ്വേ​ച്ഛാ​ധി​പ​ത്യ​മാ​ക്കി മാ​റ്റി​യെ​ന്നും ജ​യ്റ്റ്‌ലി ആ​രോ​പി​ച്ചു.
അ​തേ​സ​മ​യം ജ​യ്റ്റ്‌ലി​യു​ടെ ബ്ലോ​ഗി​ൽ വി​ദ്വേ​ഷ​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.