കിരണ്‍കുമാർ റെഡ്ഡി കോണ്‍ഗ്രസിലേക്ക്
Monday, July 9, 2018 12:39 AM IST
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി കി​ര​ണ്‍കു​മാ​ർ റെ​ഡ്ഡി കോ​ണ്‍ഗ്ര​സി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്നു.​ആ​ന്ധ്ര വി​ഭ​ജി​ച്ച് തെ​ലു​ങ്കാ​ന രൂ​പ​വ​ത്ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 2014ലാ​ണു കി​ര​ണ്‍കു​മാ​ർ കോ​ണ്‍ഗ്ര​സ് വി​ട്ട​ത്.

ആ​ന്ധ്ര​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണു കി​ര​ണ്‍കു​മാ​റി​ന്‍റെ മ​ട​ക്കം. ഈ ​മാ​സം 13ന് ​ഡ​ൽ​ഹി​യി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി കി​ര​ണ്‍കു​മാ​ർ റെ​ഡ്ഡി​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ​കോ​ണ്‍ഗ്ര​സ് വി​ട്ട റെ​ഡ്ഡി ജ​യ് സ​മൈ​ക്യാ​ന്ധ്ര പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.