തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെ അനുകൂലിച്ച് സമാജ്‌വാദി പാർട്ടി
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനെ അനുകൂലിച്ച് സമാജ്‌വാദി പാർട്ടി
Monday, July 9, 2018 12:39 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് ന​ട​ത്തു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും തെ​ലു​ങ്കാ​ന രാ​ഷ്‌​ട്ര​സ​മി​തി​യും. എ​ന്നാ​ൽ, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, സി​പി​ഐ, ഡി​എം​കെ എ​ന്നീ പാ​ർ​ട്ടി​ക​ൾ ഇ​തി​നെ എ​തി​ർ​ത്തു. അ​തേ​സ​മ​യം, ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍ഗ്ര​സും തെ​ര​ഞ്ഞെ​ടു​പ്പ് ഏ​കീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നി​യ​മ ക​മ്മീ​ഷ​ൻ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചു ന​ട​ത്തു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്ത സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, 2019ൽ ​ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​മെ​ങ്ങും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഒ​രേ​പോ​ലെ അ​ഞ്ചു​വ​ർ​ഷം പ്ര​വ​ർ​ത്തി​ക്കാ​നാ​കും. അ​ല്ലെ​ങ്കി​ൽ പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി ഓ​ടി​ന​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും ടി​ആ​ർ​എ​സ് നേ​താ​വ് ബി. ​വി​നോ​ദ്കു​മാ​ർ അ​റി​യി​ച്ചു. എ​ൻ​ഡി​എ ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ളും സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന അ​ണ്ണാ​എ​ഡി​എം​കെ​യും ഈ ​തീ​രു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ശ​നി​യാ​ഴ്ച നി​യ​മ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, സി​പി​ഐ, ഡി​എം​കെ, മു​സ്‌​ലിം ലീ​ഗ്, ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഈ ​ശി​പാ​ർ​ശ​യെ എ​തി​ർ​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചു ന​ട​ത്താ​നു​ള്ള നീ​ക്കം ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​മ്മീ​ഷ​നെ സി​പി​എം അ​റി​യി​ച്ചി​രു​ന്നു. മ​റ്റു പാ​ർ​ട്ടി​ക​ൾ അ​ഭി​പ്രാ​യം അ​റി​യി​ക്കു​ന്ന​തി​നു പി​ന്നാ​ലെ ത​ങ്ങ​ളു​ടെ നി​ല​പാ​ട് പ​റ​യാ​മെ​ന്നാ​ണ് ബി​ജെ​പി​യും കോ​ണ്‍ഗ്ര​സും ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.