പത്തുവയസുകാരിയെ പീഡിപ്പിച്ച തൊണ്ണൂറ്റിയൊന്പതുകാരനായ മുൻ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Tuesday, July 10, 2018 1:07 AM IST
ചെ​ന്നൈ: പ​ത്തു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 99 വ​യ​സു​ള്ള മു​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ലാ​യി.​ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നൈ​യി​ലാ​ണു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം മു​ൻ സ​ർ​ക്കാ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വാ​ട​ക​വീ​ട്ടി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

അ​ടു​ത്തി​ടെ പെ​ൺ​കു​ട്ടി​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. സ്കൂ​ളി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും ക​ഴി​ച്ച​താ​ണോ വ​യ​റു​വേ​ദ​ന​യ്ക്കു കാ​ര​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ സം​ശ​യി​ച്ചു. ഒ​ടു​വി​ലാ​ണു പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​വ​രു​ടെ വീ​ടി​ന​ടു​ത്തു​ത​ന്നെ താ​മ​സി​ക്കു​ന്ന മു​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി ത​ന്നെ പോ​ലീ​സി​നു മൊ​ഴി ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.