നടൻ കവികുമാർ ആസാദ് അന്തരിച്ചു
Tuesday, July 10, 2018 1:07 AM IST
മും​​​​ബൈ: പ്ര​​​​ശ​​​​സ്ത ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ന​​​​ട​​​​ൻ ക​​​​വി​​​​കു​​​​മാ​​​​ർ ആ​​​​സാ​​​​ദ് അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മും​​​​ബൈ മീ​​​​രാ​​​​റോ​​​​ഡ് റോ​​​​ക്ഹാ​​​​ർ​​​​ട്ട് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.

സാ​​​​ബ് ടി​​​​വി​​​​യി​​​​ൽ 2,500 എ​​​​പ്പി​​​​സോ​​​​ഡു​​​​ക​​​​ൾ പി​​​​ന്നി​​​​ട്ട താ​​​​ര​​​​ക് മേ​​​​ഹ്താ കാ ​​​​ഉ​​​​ൾ​​​​ത്താ ഖാ​​​​സ്മ എ​​​​ന്ന ജ​​​​ന​​​​പ്രി​​​​യ ഹാ​​​​സ്യ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലെ (സി​​​​റ്റ്കോം-​​​​സി​​​​റ്റു​​​​വേ​​​​ഷ​​​​ൻ കോ​​​​മ​​​​ഡി പ്രോ​​​​ഗ്രാം) ഡോ. ​​​​ഹ​​​​ൻ​​​​സ്‌​​​​രാ​​​​ജ് ഹാ​​​​ത്തി എ​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​ണ് ക​​​​വി​​​​കു​​​​മാ​​​​റി​​​​നെ പ്ര​​​​ശ​​​​സ്ത​​​​നാ​​​​ക്കി​​​​യ​​​​ത്. സി​​​​റ്റ്കോം നി​​​​ർ​​​​മാ​​​​താ​​​​വ് അ​​​​സി​​​​റ്റ് കു​​​​മാ​​​​ർ മോ​​​​ദി​​​​യാ​​​​ണ് മ​​​​ര​​​​ണ​​​​വി​​​​വ​​​​രം പ്ര​​​​സ്താ​​​​വ​​​ന​​​​യി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ച​​​​ത്. ബി​​​​ഹാ​​​​റി​​​​ൽ നി​​​​ന്നെ​​​​ത്തി മും​​​​ബൈ​​​​യി​​​​ൽ സ്ഥി​​​​ര​​​​താ​​​​മ​​​​സം തു​​​​ട​​​​ങ്ങി​​​​യ ക​​​​വി​​​​കു​​​​മാ​​​​ർ ഏ​​​​താ​​​​നും ഹി​​​​ന്ദി സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.