അഹമ്മദ് പട്ടേലിന്‍റെ ഹർജിയിൽ നോട്ടീസ്
Tuesday, July 10, 2018 1:07 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ഗു​ജ​റാ​ത്തി​ൽ നി​ന്നു രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ ചോ​ദ്യം ചെ​യ്തു​ ബിജെപി നേതാവ് ബ​ൽ​വ​ന്ത് സിം​ഗ് ര​ജ്പു​ത് ന​ൽ​കി​യ കേ​സി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ ന​ൽ​കി​യ ഹ​ർ​ജി​യിൽ സു​പ്രീം കോ​ട​തി നോട്ടീസ് അയയ്ക്കാൻ തീരുമാനി​ച്ചു. നാ​ലാ​ഴ്ച​യ്ക്കു ശേ​ഷം കോ​ട​തി വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കും.


രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ലെ 44 എം​എ​ൽ​എ​മാ​രെ ബം​ഗ​ളൂ​രു​വി​ലെ റി​സോ​ർ​ട്ടി​ലേ​ക്കു മാ​റ്റി​യ​ത് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്താ​നാ​ണെ​ന്നും ര​ണ്ട് വി​മ​ത കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​ർ വോ​ട്ട് ചെ​യ്ത​ത് പ​രി​ഗ​ണി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ൽ​വ​ന്ത് സിം​ഗ് ര​ജ്പു​ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.