മാനഭംഗം: ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്‍റ് രാജിവച്ചു
Saturday, July 14, 2018 12:44 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ഗു​​ജ​​റാ​​ത്ത് ബി​​ജെ​​പി ഘ​​ട​​കം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​ന്തി ഭാ​​നു​​ശാ​​ലി രാ​​ജി​​വ​​ച്ചു. ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ജി​​ത്തു വ​​ഹാ​​നി​​ക്കാ​​ണ് രാ​​ജി​​ക​​ത്ത് കൈ​​മാ​​റി​​യ​​ത്. ഭാ​​നു​​ശാ​​ലി​​യു​​ടെ രാ​​ജി സ്വീ​​ക​​രി​​ച്ച​​താ​​യി ബി​​ജെ​​പി നേ​​തൃ​​ത്വം പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

ത​​നി​​ക്കെ​​തി​​രേ ഉ​​യ​​ർ​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഭാ​​നു​​ശാ​​ലി നി​​ഷേ​​ധി​​ച്ചു. ത​​ന്‍റെ പ്ര​​തി​​ച്ഛാ​​യ ത​​ക​​ർ​​ക്കാ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​മാ​​ണു ന​​ട​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു. ഭാ​​നു​​ശാ​​ലി​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സൂ​​റ​​ത്ത് സ്വ​​ദേ​​ശി​​യാ​​യ ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​രി ജൂ​​ലൈ 11നു ​​പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റു​​ടെ ഓ​​ഫീ​​സി​​നെ സ​​മീ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​തു​​വ​​രെ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു ല​​സൂ​​റ​​ത്ത് പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ സ​​തീ​​ഷ് ശ​​ർ​​മ പ​​റ​​ഞ്ഞു. ക​​ച്ചി​​ൽ​​നി​​ന്നു​​ള്ള മു​​തി​​ർ​​ന്ന നേ​​താ​​വാ​​യ ഭാ​​നു​​ശാ​​ലി 2007ൽ ​​അ​​ബ്‌​​ദാ​​സ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.