കരിപ്പൂർ വിമാനത്താവളം പഴയപടിയാക്കും: കേന്ദ്രമന്ത്രി
കരിപ്പൂർ വിമാനത്താവളം പഴയപടിയാക്കും: കേന്ദ്രമന്ത്രി
Saturday, July 14, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം മു​ന്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി സു​രേ​ഷ് പ്ര​ഭു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​ര​ഷ് പ്ര​ഭു​വും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി. ​മു​ര​ളീ​ധ​ര​ൻ എം​പി​യും മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റ​വും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. എ​ത്ര​യും വേ​ഗം പ​ഴ​യ പോ​ലെ വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു പ്ര​തി​നി​ധി​സം​ഘ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും പ​ഴ​യപ​ടി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ല്ലാം വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു​മാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ തു​ട​ർച​ർ​ച്ച​ക​ൾ വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യും മ​ന്ത്രാ​ല​യ​വു​മാ​യും ന​ട​ത്തും. വ​ലി​യ വി​മാ​ന​ങ്ങ​ളാ​യ ബോ​യിം​ഗ്് 777, എ​യ​ർ​ബ​സ് എ300 ​എ​ന്നി​വ ക​രി​പ്പൂ​രി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മ​ല​പ്പു​റം വി​മാ​ന​ത്താ​വ​ള​ത്തെ ത​ക​ർ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.