ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; പിന്തുണയുമായി രജനീകാന്ത്
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; പിന്തുണയുമായി രജനീകാന്ത്
Monday, July 16, 2018 1:31 AM IST
ചെ​​ന്നൈ: ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന കേ​​ന്ദ്രസ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ത്തെ പി​​ന്തു​​ണ​​ച്ച് ന​​ട​​ൻ ര​​ജ​​നീ​​കാ​​ന്ത്. ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പു മാ​​ത്രം ന​​ട​​ത്തു​​ന്ന​​തി​​ലൂ​​ടെ രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ പ​​ണ​​വും സ​​മ​​യ​​വും ലാ​​ഭി​​ക്കാ​​നാ​​വു​​മെ​​ന്ന് ര​​ജ​​നീ​​കാ​​ന്ത് പ​​റ​​ഞ്ഞു. ത​​മി​​ഴ്നാ​​ട്ടി​​ൽ അ​​ണ്ണാ ഡി​​എം​​കെ ഒ​​ഴി​​കെ​​യു​​ള്ള പ്ര​​ധാ​​ന രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ളെ​​ല്ലാം കേ​​ന്ദ്ര നി​​ർ​​ദേ​​ശ​​ത്തെ എ​​തി​​ർ​​ത്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു വ്യ​​ത്യ​​സ്ത നി​​ല​​പാ​​ടു​​മാ​​യി ര​​ജ​​നീ​​കാ​​ന്ത് രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.


ബി​​ജു ജ​​ന​​താദ​​ൾ, അ​​കാ​​ലിദ​​ൾ എ​​ന്നീ ക​​ക്ഷി​​ക​​ൾ ഒ​​രേ സ​​മ​​യം തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​ണ്. ത​​ങ്ങ​​ളു​​ടെ ഭ​​ര​​ണ​​ത്തി​​ന്‍റെ കാ​​ലാ​​വ​​ധി ക​​ഴി​​യു​​ന്ന2021​​നു ശേ​​ഷം ഒ​​രേ സ​​മ​​യം തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​തി​​നു സ​​മ്മ​​ത​​മാ​​ണെ​​ന്നാ​​ണ് അ​​ണ്ണാ ഡി​​എം​​കെ​​യു​​ടെ നി​​ല​​പാ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.