തന്ത്രങ്ങൾ മെനയാൻ‌പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്
Monday, July 16, 2018 1:31 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ വ​​ർ​​ഷ​​കാ​​ല സ​​മ്മേ​​ള​​നം ബു​​ധ​​നാ​​ഴ്ച ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​ക്കാ​​നു​​ള്ള ത​​ന്ത്ര​​ങ്ങ​​ൾ മെ​​ന​​യാ​​ൻ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ ഇ​​ന്നു യോ​​ഗം ചേ​​രും. രാ​​ജ്യ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​ൻ​​സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള പ്ര​​തി​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി​​യെ നി​​ശ്ച​​യി​​ക്കു​​ക​​യെ​​ന്ന​​താ​​ണു യോ​​ഗ​​ത്തി​​ന്‍റെ പ്ര​​ധാ​​ന അ​​ജ​​ൻ​​ഡ.

ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ, ദ​​ളി​​ത​​ർ​​ക്കെ​​തി​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ, ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി വി​​ഷ​​യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​നെ​​തി​​രേ ആ​​ഞ്ഞ​​ടി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ. രാ​​ജ്യ​​സ​​ഭാ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഗു​​ലാം ന​​ബി ആ​​സാ​​ദി​​ന്‍റെ ഓ​​ഫീ​​സാ​​ണു കോ​​ൺ​​ഗ്ര​​സ് അ​​ട​​ക്ക​​മു​​ള്ള പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ൾ യോ​​ഗം ചേ​​രു​​ക. പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​ളെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സു​​ഖേ​​ന്ദ​​ർ ശേ​​ഖ​​ർ റോ​​യി​​യു​​ടെ പേ​​രി​​നാ​​ണു മു​​ൻ​​തൂ​​ക്കം. എ​​ൻ​​സി​​പി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി‍യെ നി​​ർ​​ത്തു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.


ബി​​ജെ​​ഡി, അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​ക്ക​​ളു​​ടെ പി​​ന്തു​​ണ തേ​​ടി ബി​​ജെ​​പി രം​​ഗ​​ത്തു​​ണ്ട്. എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അ​​കാ​​ലി ദ​​ൾ നേ​​താ​​വ് ന​​രേ​​ഷ് ഗു​​ജ്‌​​റാ​​ളി​​ന്‍റെ പേ​​രാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.