വനിതാസംവരണ ബിൽ പാസാക്കണമെന്നു മോദിക്ക് രാഹുലിന്‍റെ കത്ത്
വനിതാസംവരണ ബിൽ പാസാക്കണമെന്നു മോദിക്ക് രാഹുലിന്‍റെ കത്ത്
Tuesday, July 17, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: വ​നി​താസം​വ​ര​ണ ബി​ൽ പാ​സാ​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി. പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ​ത്ത​ന്നെ ബി​ൽ പാ​സാ​ക്ക​ണ​മെ​ന്നാ​ണ് രാ​ഹു​ലിന്‍റെ ആവശ്യം. ബി​ല്ലി​നെ കോ​ണ്‍ഗ്ര​സ് നി​രു​പാ​ധി​കം പി​ന്തു​ണ​യ്ക്കും.

പാ​ർ​ല​മെ​ന്‍റി​ലും ഭ​ര​ണ സം​വി​ധാ​ന​ത്തി​ലും വ​നി​ത​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ശ​രി​യാ​യ സ​മ​യം വ​ന്നു ചേ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ത​ന്‍റെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി ബി​ൽ പാ​സാ​ക്കാ​നാ​യാൽ അ​ത് കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​കു​മെ​ന്നും വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധി​നി​ധ്യം ല​ഭി​ക്കു​മെ​ന്നും രാ​ഹൂ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


""മി​സ്റ്റ​ർ പ്ര​ധാ​ന​മ​ന്ത്രീ, നി​ങ്ങ​ൾ പ​ല പൊ​തുറാ​ലി​ക​ളി​ലും വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും വ​നി​ത​ക​ൾ പൊ​തു രം​ഗ​ത്ത് ഇ​ട​പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചും വാ​ചാ​ല​നാ​കാ​റു​ണ്ട​ല്ലോ. ആ ​പ്ര​തി​ബ​ദ്ധ​ത ന​ട​പ്പാ​ക്കാ​ൻ ഏ​റ്റ​വും ന​ല്ല അ​വ​സ​രം പാ​ർ​ല​മെ​ന്‍റി​ൽ വ​നി​താസം​വ​ര​ണ ബി​ൽ പാ​സാ​ക്കാ​ൻ നി​രു​പാ​ധി​ക പി​ന്തു​ണ ന​ൽ​കു​ക എ​ന്ന​താ​ണ്. അ​തി​നു പ​റ്റി​യ സ​മ​യം ഈ ​വ​രു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ത​ന്നെ​യാ​ണ്. താ​മ​സമുണ്ടാ​യാ​ൽ അ​ത് വ​രു​ന്ന പൊ​തുതെ​ര​ഞ്ഞെ​ടു​പ്പി​നുമു​ൻ​പ് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ പോ​കും.'' -ക​ക്ഷിരാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് മാ​റ്റ​ത്തി​നു​ള്ള സ​മ​യം ആ​യെ​ന്ന സ​ന്ദേ​ശം രാ​ജ്യ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.