പ്രതിപക്ഷ പാർട്ടികളുടെ സർവകക്ഷി യോഗങ്ങൾ ഇന്ന്
പ്രതിപക്ഷ പാർട്ടികളുടെ സർവകക്ഷി യോഗങ്ങൾ ഇന്ന്
Tuesday, July 17, 2018 12:33 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ളെ തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ൾ ഇ​ന്ന്. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ലും സ​ർ​ക്കാ​രി​നെ​തി​രേ യോ​ജി​ച്ചു പോ​രാ​ടാ​ൻ ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നുവേ​ണ്ടി ഇ​ന്നു രാ​വി​ലെ 10.30ന് ​പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​വും ന​ട​ക്കും. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്.

ദ​ളി​ത​ർ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ പ​ട്ടി​ക​ജാ​തി-വ​ർ​ഗ സം​വ​ര​ണം വെ​ട്ടി​ക്കു​റ​ച്ച​ത്, സി​വി​ൽ സ​ർ​വീ​സി​ൽ പു​റ​മേ നി​ന്നു​ള്ള നി​യ​മ​നം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ഞ്ച​ന​ക​ൾ, രൂ​പ​യു​ടെ വി​ല​യി​ടി​വ് തു​ട​ങ്ങി ആ​ൾ​ക്കൂ​ട്ട കൊ​ല​ക​ളും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളും വ​രെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​ക്കാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചേ​ർ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ​ക്കു പ​ക​രം പ​ഴ​യ ക​ട​ലാ​സ് വോ​ട്ടിം​ഗ് തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഡി​എം​കെ നി​ർ​ദേ​ശി​ച്ചു.സാ​ധാ​ര​ണ 30 ദി​വ​സ​ത്തി​ലേ​റെ നീ​ളു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം 18 ദി​വ​സ​മാ​യി വെ​ട്ടി​ക്കു​റ​ച്ച​തി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.