പീഡനക്കേസ്: ഒാർത്തഡോക്സ് സഭാ വൈദികരെ വ്യാഴാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വൈ​ദി​ക​ർ​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് പ​രാ​തി​യി​ൽ വ്യാ​ഴാ​ഴ്ച വ​രെ അ​റ​സ്റ്റ് അ​രു​തെ​ന്നു സു​പ്രീം​കോ​ട​തി. വൈ​ദി​ക​രാ​യ സോ​ണി വ​ർ​ഗീ​സ്, ജെ​യ്സ് കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് എ.​കെ. സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.

കേ​സ് ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും കോ​ട​തി വാ​ദ​ത്തി​ലേ​ക്കു ക​ട​ന്നി​ല്ല. എ​ന്നാ​ൽ, അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​യേ​ക്കു​മെ​ന്നും അ​തു​വ​രെ ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വൈ​ദി​ക​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി, വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു വ​രെ അ​റ​സ്റ്റ് ത​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.