കുമാരസ്വാമിയെ പിന്തുണച്ചു സംസാരിക്കാൻ കോൺഗ്രസ് വക്താക്കൾക്കു നിർദേശം
കുമാരസ്വാമിയെ പിന്തുണച്ചു സംസാരിക്കാൻ കോൺഗ്രസ് വക്താക്കൾക്കു നിർദേശം
Wednesday, July 18, 2018 1:03 AM IST
ബം​​​​ഗ​​​​ളു​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി​ എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യെ പി​​ന്തു​​ണ​​ച്ചു സം​​സാ​​രി​​ക്കാ​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം. കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ യോ​​​ഗ​​​ത്തി​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ഗു​​​​ണ്ടു റാ​​​​വു​​​​വാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

കു​​​​മാ​​​​ര​​​​സ്വാ​​​​മി വൈ​​കാ​​രി​​ക​​മ​​​​ന​​​​സു​​​​ള്ള​​​​യാ​​​​ണ്. ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​ണ്. മു​​​​ഖ്യ​​​​മ​​​​ന്ത്രിയെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത പാ​​​​ർ​​​​ട്ടി​​​​ക്കു​​​ണ്ട്- യോ​​​ഗ​​​ശേ​​​ഷം കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തു താ​​​​ൻ സ​​​​ന്തോ​​​​ഷ​​​​വാ​​​​ന​​​​ല്ല, പ​​ര​​മ​​ശി​​​​വ​​​​ൻ വി​​​​ഷം വി​​​​ഴു​​​​ങ്ങി​​യ​​​​തു പോ​​​​ലെ​​​​യാ​​​ണി​​​തെ​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കു​​​​മാ​​​​ര​​​​സ്വാ​​​​മി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.