ലോക്പാൽ സമിതി 19നു യോഗം ചേരുമെന്നു കേന്ദ്രസർക്കാർ
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ലോ​ക്പാ​ൽ നി​യ​മ​ന​ത്തി​നാ​യു​ള്ള സ​മി​തി 19നു ​യോ​ഗം ചേ​രു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ​യാ​ണ് കേ​ന്ദ്ര​ത്തി​നു വേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ ഇ​ന്ന​ലെ​യും അ​തൃ​പ്തി അ​റി​യി​ച്ച ബെ​ഞ്ച്, നി​യ​മ​ന സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ക്കാ​നും ചൊ​വ്വാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ലോ​ക്പാ​ൽ നി​യ​മ​നം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു ക​ഴി​ഞ്ഞ ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് സ​ർ​ക്കാ​രി​നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.