ബിജെപിയുടെ ആരോപണത്തിനു രാഹുലിന്‍റെ മറുപടി
ബിജെപിയുടെ ആരോപണത്തിനു രാഹുലിന്‍റെ മറുപടി
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിംപാ​ർ​ട്ടി എ​ന്നു വി​ളി​ച്ചു​ള്ള ബി​ജെ​പി​യു​ടെ ആ​ക്ഷേ​പ​ത്തി​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജീ​വ​നു​ള്ള എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​ന്നു, ഞാ​ൻ കോ​ണ്‍ഗ്ര​സാ​ണ് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഒ​പ്പം അ​വ​ർ നി​ൽ​ക്കു​ന്ന വ​രി​യി​ലെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ആ​ളി​ന്‍റെ ഒ​പ്പ​മാ​ണ് ഞാ​ൻ നി​ൽ​ക്കു​ന്ന​ത്. അ​വ​രു​ടെ ജാ​തി​യോ മ​ത​മോ എ​നി​ക്കു പ്ര​ശ്ന​മ​ല്ല. വേ​ദ​നി​ക്കു​ന്ന​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്, വെ​റു​പ്പും ഭ​യ​വും തു​ട​ച്ചു മാ​റ്റു​ന്നു. എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​ന്നു. ഞാ​ൻ കോ​ണ്‍ഗ്ര​സാ​ണ് എ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. കോ​ണ്‍ഗ്ര​സ് രാ​മാ​യ​ണ മാ​സാ​ച​ര​ണം ഉ​പേ​ക്ഷി​ച്ച​തു മു​സ്‌​ലിംങ്ങൾക്കു വേ​ണ്ടി​യു​ള്ള പാ​ർ​ട്ടി ആ​യ​തി​നാ​ലാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.