മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ കേന്ദ്രസർക്കാർ അവഹേളനം
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ കേന്ദ്രസർക്കാർ അവഹേളനം
Wednesday, July 18, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത​ര​ത്നം ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ സേ​വ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കാ​ൻ വീ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം. മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മുഴുവൻ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര വ​നി​താ, ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ, രാ​ജ്യ​ത്തെ മ​റ്റു ശി​ശു​സംരക്ഷണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​യോ ന​ട​പ​ടി​ക​ളോ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല.

റാ​ഞ്ചി​യി​ലെ നി​ർ​മ​ൽ ഹൃ​ദ​യ് സ്ഥാ​പ​ന​ത്തി​ൽ ഒ​രു കു​ട്ടി​യെ വി​ല്പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ മാ​ത്രം സ്ഥാ​പ​ന​ങ്ങ​ളെ തെ​ര​ഞ്ഞുപി​ടി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്ത​ി ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം സെ​ൻ​ട്ര​ൽ അ​ഡോ​പ്ഷ​ൻ റി​സോ​ഴ്സ് അ​ഥോ​റി​റ്റി​യു​ടെ (സി​എ​ആ​ർ​എ) കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഉ​റ​പ്പുവ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.


മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത മ​റ്റൊ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ന​ട​പ​ടി​യു​ടെ പേ​രി​ൽ ജു​ഡീ​ഷ​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വ്യാ​ജവാ​ർ​ത്ത​ക​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും തെ​റ്റാ​യ ക​ഥ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ എം. ​പ്രേ​മ ദുഃ​ഖ​വും വേ​ദ​ന​യും അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ ന​ട​പ​ടി.

അ​ന്വേ​ഷ​ണ​ത്തോ​ടു പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും സ​ഭ​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് സി​സ്റ്റ​റെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.റാ​ഞ്ചി​യി​ലെ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ ന​ട​പ​ടി​ക​ളും പോ​ലീ​സ് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു പ​ക​ര​മാ​യാ​ണ് നി​രാ​ലം​ബ​ർ​ക്ക് സ​ഹാ​യം ചെ​യ്യു​ന്ന മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റിയെ തെ​ര​ഞ്ഞു​പി​ടി​ച്ചു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.