കു​രു​മു​ള​ക് വി​ല ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു വാ​ണി​ജ്യ​മ​ന്ത്രി
കു​രു​മു​ള​ക് വി​ല ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു വാ​ണി​ജ്യ​മ​ന്ത്രി
Thursday, July 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി: കു​രു​മു​ള​കി​ന്‍റെ വി​ല ഉ​യ​ർ​ത്തു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു. ജോ​യ്സ് ജോ​ർ​ജ് എം​പി​ക്ക് രേ​ഖാ​മൂ​ലം മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു വ്യാ​പ​ക​മാ​യി ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു മൂ​ലം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​ക്കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ച്ച​പ്പെ​ട്ട കു​രു​മു​ള​കി​ന് വി​ല ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. പു​തി​യ ഇ​റ​ക്കു​മ​തി ന​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ധ​ന​കാ​ര്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും മ​റു​പ​ടി​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.