തലയ്ക്ക് അഞ്ചു ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റിനെ ഏറ്റുമുട്ടലിൽ വധിച്ചു
Thursday, July 19, 2018 1:24 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ വ​​​നി​​​താ മാ​​​വോ​​​യി​​​സ്റ്റി​​​നെ സു​​​ര​​​ക്ഷാ​​​സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. രാ​​​ജ്ന​​​ന്ദ്ഗാ​​​വ് ജി​​​ല്ല​​​യി​​​ലെ കോ​​​ൻ​​​ഡ​​​ലി​​​നു സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

ത​​​ല​​​യ്ക്ക് അ​​​ഞ്ചു ലക്ഷം രൂ​​​പ വി​​​ല​​​യി​​​ട്ട ജ​​​റീ​​​ന ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 2005 മു​​​ത​​​ൽ ഇ​​​വ​​​ർ മാ​​​വോ​​​യി​​​സ്റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​ണ്. പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ള്ള ആ​​​ക്ര​​​മ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ 16 കേ​​​സു​​​ക​​​ൾ ജ​​​റീ​​​ന​​​യ്ക്കെ​​​തി​​​രേ​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.