ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ഉ​ഡാ​നി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നു കേ​ന്ദ്രം
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ഉ​ഡാ​നി​ൽ​നി​ന്ന്  ഒ​ഴി​വാ​ക്കു​മെ​ന്നു കേ​ന്ദ്രം
Friday, July 20, 2018 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ഡാ​ൻ പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​യും ആ​ന്‍റോ ആ​ന്‍റ​ണി​യെ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ക​ണ്ണൂ​രി​ൽ നി​ന്നു സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ ക​സ്റ്റം​സ് എ​യ​ർ​പോ​ർ​ട്ട് ആ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ക​യും സി​ഐ​എ​സ്എ​ഫി​നെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്ത​ർ​ദേ​ശീ​യ സ​ർ​വീ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ എ​യ​ർ​ലൈ​നു​ക​ൾ​ക്കു​ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.