പാലക്കാട് ഐഐടിക്ക് 1217.40 കോടി രൂപ
Sunday, July 22, 2018 1:34 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ഐ​ഐ​ടി​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ 1217.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​ഗ​ഡു​വാ​യ 275 കോ​ടി രൂ​പ കൈ​മാ​റി​യ​താ​യി കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ അ​റി​യി​ച്ചു. ഭി​ലാ​യ്, ധ​ാർ​വാ​​ഡ്, ജ​മ്മു, തി​രു​പ്പ​തി എ​ന്നീ ഐ​ഐ​ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് പാ​ല​ക്കാ​ടി​നും തു​ക അ​നു​വ​ദി​ച്ച​ത്.

ഐ​ഐ​ടി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം തു​ക അ​നു​വ​ദി​ച്ച​തും പാ​ല​ക്കാ​ടി​നാ​ണ്. ഭി​ലാ​യ് ഐ​ഐ​ടി​ക്ക് 983.95 കോ​ടി രൂ​പ​യും ധാ​ർ​വാ​ഡി​ന് 106.83 കോ​ടി രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ജ​മ്മുവിന് 1085.04 കോ​ടി രൂ​പ ല​ഭി​ക്കും. തി​രു​പ്പ​തി​ക്ക് 976.89 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ഐ​ഐ​ടി​ക​ൾ​ക്കും ആ​ദ്യ​ഗ​ഡു​വാ​യ 275 കോ​ടി രൂ​പ വീ​തം ഇ​തി​ന​കം കൈ​മാ​റി​ക്ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​വും അ​ടി​സ്ഥാ​നസൗ​ക​ര്യ​മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​വു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.